ഇന്റർ മിയാമിയുമായി ഒരു വർഷത്തെ മാത്രം കരാർ. മെസ്സിയുടെ അമേരിക്കൻ ഷെഡ്യൂൾ പുറത്ത് | Lionel Messi
ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സി തന്റെ ഇന്റർ മിയാമി ക്ലബ്ബിലെ അരങ്ങേറ്റം ഈ മാസം കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്, എന്നാൽ അതിന് മുൻപായി ലിയോ മെസ്സിക്ക് ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്.
അമേരിക്കയിലെ ഫ്ലോറിഡയിൽ വിമാനമിറങ്ങിയ ലിയോ മെസ്സി റിപ്പോർട്ടുകൾ പ്രകാരം വരും ദിവസങ്ങളിൽ ഇന്റർ മിയാമിയുമായുള്ള കരാറിൽ ഒഫീഷ്യൽ ആയി ഒപ്പ് വെക്കും, ഒരു വർഷത്തേക്ക് മേജർ സോക്കർ ലീഗ് ക്ലബ്ബിൽ ഒപ്പ് വെക്കുന്ന താരത്തിനു പിന്നീട് സ്വന്തം ഇഷ്ടപ്രകാരം കരാർ നീട്ടാനുള്ള വ്യവസ്ഥയും കരാറിലുണ്ടാകും. ഇഷ്ടപ്രകാരം 2 വർഷത്തേക്ക് കരാർ നീട്ടാനുള്ള വ്യവസ്ഥയാണ് മെസ്സിയുടെ കരാറിൽ ഉണ്ടാവുക.
This fan tried to kiss Lionel Messi in Miami 😳 pic.twitter.com/7FWO8enIG9
— GOAL (@goal) July 14, 2023
ശനിയാഴ്ച ബാഴ്സലോണയിലെ മെസ്സിയുടെ സഹതാരമായിരുന്ന സ്പാനിഷ് താരം സെർജിയോ ബുസ്കറ്റ്സ് ഇന്റർ മിയാമി ക്ലബ്ബുമായി ഒപ്പ് വെക്കാൻ മിയാമിയിലെത്തും. തുടർന്ന് ഇരുതാരങ്ങളെയും ഞായറാഴ്ച ഏകദേശം 20,000 ഇന്റർ മിയാമി ആരാധകർക്ക് മുന്നിൽ സമർപ്പിക്കും. ഒപ്പം പ്രശസ്ത അമേരിക്കൻ ആർട്ടിസ്റ്റുകളുടെ പരിപാടികളും അരങ്ങേറും. അമേരിക്കൻ സ്റ്റൈലിലാവും ലിയോ മെസ്സിയെ ഇന്റർ മിയാമി സ്വീകരിക്കും.
Messi’s Inter Miami schedule, per @gastonedul 🇺🇸
– Today he signs a contract until June 2026 (1+2 optional) and trains for the first time.
– On Saturday his friend Sergio Busquets arrives in the city.
– On Sunday he will be presented to more than 20,000 fans.
– Bad Bunny is one… pic.twitter.com/MgARESqIgW— All About Argentina 🛎🇦🇷 (@AlbicelesteTalk) July 13, 2023
തിങ്കളാഴ്ച പ്രെസ്സ് കോൺഫറൻസിന് അറ്റൻഡ് ചെയുന്ന ലിയോ മെസ്സി ചൊവ്വാഴ്ച ഇന്റർ മിയാമി ക്ലബ്ബിനൊപ്പം പരിശീലിക്കും. വ്യാഴാഴ്ച രാവിലെ നടക്കുന്ന കിങ്സ് കപ്പ് മത്സരത്തിൽ ലിയോ മെസ്സി തന്റെ അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർജന്റീന മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂളാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ലിയോ മെസ്സിയുടെ അരങ്ങേറ്റം കാണുവാൻ വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.
Lionel Messi was spotted shopping out in Miami and hardly anyone recognised him 😅🇺🇸
He’d get completed mobbed if he tried shopping in any other country 😂🐐 pic.twitter.com/4FuLYEBoW5
— SPORTbible (@sportbible) July 14, 2023