Espys മികച്ച ഫുട്ബോൾ താരത്തിനുള്ള അവാർഡ് നേടി ലയണൽ മെസ്സി.. | Lionel Messi

അമേരിക്കൻ ബ്രോഡ്കാസ്റ്റ് ചാനലയ എ ബി സി യും ഇ എസ് പി എനും കായിക ലോകത്തെ മികച്ച താരങ്ങൾക്ക് നൽകുന്ന 2022 വർഷത്തിലെ ഇ എസ് പി വൈ എസ് അവാർഡുകൾ സമ്മാനിച്ചു, ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അവാർഡുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഫിഫ വേൾഡ് കപ്പ്‌ ഉൾപ്പെടെ 2022 വർഷത്തിൽ മികച്ച നേട്ടങ്ങൾ നേടിയ അർജന്റീന സൂപ്പർ താരം ലിയോ മെസ്സി ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച കായിക അത്ലറ്റായി മാറാൻ ലിയോ മേസ്സിക്ക് കഴിഞ്ഞില്ല.

ഏറ്റവും മികച്ച കായിക താരത്തിനുള്ള അവാർഡിൽ ലിയോ മെസ്സി നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും അമേരിക്കയിലെ ഫുട്ബോളിലെ ടീമായ കാൻസസ് സിറ്റി താരമായ പാട്രിക് മഹോമസ് മികച്ച കായിക താരമായി തിരഞ്ഞെടുക്കപ്പെട്ടു, കാൻസസ് സിറ്റിയാണ് ഏറ്റവും മികച്ച ടീമിനുള്ള അവാർഡ് നേടിയത്.

ഏറ്റവും മികച്ച കായിക താരത്തിനുള്ള ഈ അവാർഡ് മൂന്നു തവണ ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട് . കഴിഞ്ഞ വർഷം മികച്ച കായിക താരത്തിനുള്ള അവാർഡ് നേടിയത് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പയാണ്.