എട്ടാം ബാലൻഡിയോർ നേടി ആരാധകരോട് ലയണൽ മെസ്സി പറഞ്ഞ വാക്കുകൾ |Lionel Messi

എട്ടാം ബാലൺ ഡി ഓർ നേടിയ ലയണൽ മെസ്സിക്ക് ഗംഭീര സ്വീകാരമാണ് ഇന്റർ മയാമി നൽകിയത്. ന്യൂയോർക്ക് സിറ്റി എഫ്‌സിക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ഇടത് കൈയിൽ ബാലൺ ഡി ഓർ ട്രോഫിയും വഹിച്ചുകൊണ്ട് മൈതാനത്തിന് കുറുകെ വിരിച്ച സ്വർണ്ണ പരവതാനിയിലൂടെ മെസ്സി നടന്നു വന്നു. എം‌എൽ‌എസ് കമ്മീഷണർ ഡോൺ ഗാർബറും ഇന്റർ മിയാമി ഉടമകളായ ജോർജ്ജ്, ജോസ് മാസ് എന്നിവർ മെസ്സിയെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. ട്രോഫി ഉയർത്തി ആരാധകരെ മെസ്സി അഭിസംബോധന ചെയ്തു. സ്വീകരത്തിനു ലയണൽ മെസ്സി ഇന്റർ മയാമിയോടും ആരാധകരോടും നന്ദി പറഞ്ഞു.

“മയാമിയിൽ ഉള്ള എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഫുട്ബോളുമായി ബന്ധപ്പെട്ടവരോട് മാത്രമല്ല, മറിച്ച് ഈ നഗരത്തിലെ എല്ലാവരോടും നന്ദി പറയുന്നു. കാരണം എനിക്കും എന്റെ കുടുംബത്തിനും അത്രയേറെ സ്നേഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഞാൻ അതിൽ വളരെയധികം സന്തോഷവാനാണ്,എനിക്ക് വളരെ വേഗത്തിൽ തന്നെ ഇവിടെ ഇഴകിച്ചേരാൻ കഴിഞ്ഞു” മെസ്സി സ്വീകരണത്തിൽ പറഞ്ഞു.

“എനിക്ക് സംശയമില്ല… അടുത്ത വർഷം കൂടുതൽ മെച്ചമായിരിക്കുമെന്ന്. ഞങ്ങൾ ആസ്വദിക്കുന്നത് തുടരുകയും കൂടുതൽ ടൈറ്റിലുകൾ നേടാൻ ശ്രമിക്കുകയും ചെയ്യും, നിങ്ങൾ എന്നോടൊപ്പമുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” മെസ്സി പറഞ്ഞു.തന്റെ വരവിനുശേഷം ഇന്റർ മിയാമിയുടെ തലവര തന്നെ മെസ്സി മാറ്റിയിരുന്നു. മയാമിയുടെ ചരിത്രത്തിലെ ആദ്യ കിരീടമായ ലീഗ് കപ്പ് നേടികൊടുക്കുകയും ചെയ്തു.സെപ്തംബറിൽ പരിക്ക് പറ്റിയിരുന്നില്ലെങ്കിൽ മെസ്സി മയാമിയെ പ്ലെ ഓഫിൽ എത്തിക്കുമായിരുന്നു. ഇന്റർ മിയാമിക്ക് വേണ്ടി 14 മത്സരങ്ങളിൽ നിന്ന് മെസ്സി 11 ഗോളുകൾ നേടുകയും അഞ്ച് തവണ അസിസ്റ്റ് ചെയ്യുകയും ചെയ്തു

ഒക്ടോബർ 21-ന് നടന്ന ഇന്റർ മിയാമിയുടെ MLS ഫൈനലിന് ശേഷം ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത മെസ്സി നവംബർ 16-ന് ഉറുഗ്വേയ്‌ക്കെതിരെയും (ബ്യൂണസ് ഐറിസിൽ) ബ്രസീലിനെതിരെയും (റിയോ ഡിയിൽ) അർജന്റീനക്ക് വേണ്ടി യോഗ്യത മത്സരങ്ങൾ കളിക്കാനുള്ള ഒരുകത്തിലാണ്.2024 ജനുവരിയിൽ ഇന്റർ മയാമി പരിശീലനം ആരംഭിക്കും.ഫെബ്രുവരി അവസാനത്തോടെ MLS റെഗുലർ സീസൺ ആരംഭിക്കും.ഇന്റർ മിയാമിക്ക് ഇത് തിരക്കേറിയ വർഷമായിരിക്കും. 2024-ലെ MLS സ്ലേറ്റിന് പുറമെ യു.എസ്. ഓപ്പൺ കപ്പ്, CONCACAF ചാമ്പ്യൻസ് കപ്പ് എന്നിവയ്‌ക്കൊപ്പം ക്ലബ് ആ ടൂർണമെന്റിൽ കളിക്കും.