ഇന്റർവ്യൂവിലും ഇതിഹാസങ്ങളുടെ ‘മാജിക്’, ഇതെനിക്ക് മറക്കാൻ പറ്റാത്ത ദിവസമെന്ന് സിദാൻ

കഴിഞ്ഞ ദിവസമാണ് അഡിഡാസ് എക്കാലത്തെ മികച്ച രണ്ട് ഫുട്ബോൾ താരങ്ങളായ സിനദിൻ സിദാനെയും മെസ്സിയെയും ഒരുമിച്ച് ഒരു ഇന്റർവ്യൂ പ്ലാൻ ചെയ്തത്. അപ്രതീക്ഷിതമാണെങ്കിലും എക്കാലത്തെയും മികച്ച പരസ്പര ബഹുമാനത്തോടെയുള്ള ഇന്റർവ്യൂ വൈറൽ ആയിരിക്കുകയാണ്.

ഫുട്ബോളിൽ ക്ലാസ് താരങ്ങളായ ഇരുവരും ഇന്റർവ്യൂവിൽ ക്ലാസ് വിടാതെ ആരാധകരുടെ മനം വീണ്ടും കവരുകയായിരുന്നു, ഇതുവരെ കളത്തിലാണ് ഇവരുടെ മാജിക്കുകൾ കണ്ടിരുന്നത് എങ്കിൽ വാക്കുകൾ കൊണ്ടും ഇരുവരും ഇന്റർവ്യൂവിനെ വേറൊരു തലത്തിലേക്ക് എത്തിച്ചു എന്ന് നിസംശയം പറയാം.

ലയണൽ മെസ്സിയെ കുറിച്ച് സിദാൻ പറഞ്ഞ ചില വാക്കുകൾ ഇങ്ങനെയായിരുന്നു.
മെസ്സി എത്ര മികച്ചവനാണെന്ന് പറയാനുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ സിദാൻ മെസ്സിയെക്കുറിച്ച് മൂന്നു വാക്കുകൾ ക്യാമറാമാൻ ഫ്രഞ്ച് താരത്തോട് പറയാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
“മെസ്സിയെ കുറിച്ച് പറയാൻ കൂടുതൽ വാക്കുകളുടെ ആവശ്യമില്ല, ഒരു വാക്ക് ധാരാളമാണ്. ‘മാജിക്’, ശുദ്ധമായ മാജിക്…ലിയോയും ഞാനും അധികം കാണാറില്ല. അതിനാൽ ഇന്ന് എനിക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്, കാരണം ഞാൻ അവനെ എത്രമാത്രം ആരാധിക്കുന്നു എന്ന് അവനോട് പറയാൻ കഴിയും.”

“ഇത് മാജിക്, ശുദ്ധമായ മാജിക് ആണെന്ന് ഞാൻ കരുതുന്നു.  പന്ത് സ്വീകരിക്കുന്നതിന് മുമ്പ്, എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് ഇതിനകം അറിയാമായിരുന്നു എന്ന അർത്ഥത്തിൽ മാന്ത്രികത. പ്രത്യേകിച്ച് എനിക്ക്, ഫുട്ബോൾ മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ മൈതാനത്ത് നിങ്ങളെ [മെസ്സി] വീക്ഷിക്കുമ്പോൾ, നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു, നിങ്ങൾക്കറിയാമോ?  അതൊരു ബന്ധം പോലെയായിരുന്നു. അവൻ ചെയ്യുന്നത് കാണുമ്പോൾ, ഞാൻ പറയും: ‘അതാണ് ചെയ്യാൻ പോകുന്നതെന്ന്’.

തീർച്ചയായും, ഖത്തർ ലോകകപ്പിൽ ഫ്രാൻസിന് അവരുടെ മൂന്നാം ലോകകപ്പ് വിജയം നഷ്ടമായതിന്റെ പ്രധാന കാരണം മെസ്സിയായിരുന്നു, പക്ഷേ അത് പോലും സിദാനെക്കുറിച്ചുള്ള അഭിപ്രായത്തെ സാരമായി ബാധിച്ചിട്ടില്ല.  മുമ്പ് അർജന്റീനയ്‌ക്കൊപ്പം മെസ്സി എത്രമാത്രം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ടെന്ന് കണക്കിലെടുക്കുമ്പോൾ, ഖത്തറിലെ തന്റെ വിജയത്തിൽ മെസ്സിയോട് അല്പംപോലും നീരസമില്ല.