ഫുട്ബോളിൽ നിന്നും വിരമിക്കൽ സൂചന നൽകി ലിയോ മെസ്സി, ഇത് തന്റെ അവസാന വർഷങ്ങളാണെന്ന് സൂപ്പർ താരം.. | Lionel Messi

0

തന്റെ ഫുട്ബോൾ കരിയറിന്റെ അവസാന വർഷങ്ങൾ ആണ് ഇതെന്നും അത് അതിന്റെ ഏറ്റവും കൂടുതൽ ആനന്ദം ലഭിക്കുന്ന രീതിയിൽ താൻ ആസ്വദിച്ചു കളിക്കുമെന്നും ലോകത്തിലെ മികച്ച താരത്തിന് നൽകുന്ന ബാലൻ ഡി ഓർ പുരസ്‌കാരം ഏഴ് തവണ സ്വന്തമാക്കിയ അർജന്റീന നായകൻ ലിയോ മെസ്സി.

ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ സംസാരിക്കുമ്പോഴാണ് ലിയോ മെസ്സി ഇക്കാര്യങ്ങൾ പറയുന്നത്. ഫുട്ബോളിൽ നിന്നും താൻ വിരമിക്കുമ്പോൾ താൻ നേടിയ നേട്ടങ്ങളെയും താൻ ഫുട്ബോൾ കളിച്ച സമയങ്ങളെയും മറ്റുമെല്ലാം കൂടുതൽ ബഹുമാനത്തോടെ കാണുമെന്നും ലിയോ മെസ്സി കൂട്ടിച്ചേർത്തു.

“ഇപ്പോൾ ഞാൻ എല്ലാം കൂടുതൽ ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു, കാരണം ഇത് എന്റെ അവസാന വർഷങ്ങളാണെന്ന് ആലോചിക്കുമ്പോൾ കൂടുതൽ ആസ്വദിച്ചു കളിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഫുട്ബോളിൽ നിന്നും വിരമിക്കുമ്പോൾ എല്ലാ നേട്ടങ്ങളെയും സമയങ്ങളെയും കൂടുതൽ വിലമതിക്കുകയും ചെയ്യും.” – മെസ്സി പറഞ്ഞു.

അർജന്റീനയുടെ ഗോൾഡൻ തലമുറയിലെ ഈ സൂപ്പർ ടീമിനെ കുറിച്ചും മെസ്സി സംസാരിച്ചു. ലിയോ മെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയത് ഈയൊരു അർജന്റീന ടീമിനോടൊപ്പമാണ്. അർജന്റീന ടീമിലെ എല്ലാവരോടും തനിക്കു ഒരുപാട് സ്നേഹമുണ്ടെന്ന് ലിയോ മെസ്സി പറഞ്ഞു.

“എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ടീമാണ് ഇത്. തീർച്ചയായും ഞങ്ങൾ നിരവധി പേരുണ്ട്, മറ്റുള്ളവരെ അപേക്ഷിച്ച് ചില സഹതാരങ്ങളുമായും സഹപ്രവർത്തകരുമായും എനിക്ക് കൂടുതൽ അടുപ്പമുണ്ട്, എന്നാൽ മൊത്തത്തിൽ എനിക്ക് എല്ലാവരോടും നല്ല പോസിറ്റീവ് വികാരങ്ങളുണ്ട്, ഈ ടീമും ഈ സമയവുമെല്ലാം അതിശയകരമായ ഒരു അനുഭവമായിരുന്നു.” – ലിയോ മെസ്സി പറഞ്ഞു.