ഞാൻ ഈ ആരാധകർക്ക് വേണ്ടി ആ ലോകകപ്പ് സമർപ്പിക്കുന്നു :ലയണൽ മെസ്സി | Lionel Messi

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സിയെ തന്റെ കരിയറിനെ പൂർണ്ണമാക്കിയ ഫിഫ വേൾഡ് കപ്പ്‌ നേടിയതിനു ശേഷം ഏറെ സന്തോഷത്തോടെയാണ് ഇപ്പോൾ ആരാധകർ കാണപ്പെടുന്നത്. ഒരു അന്താരാഷ്ട്ര ട്രോഫി പോലും നേടാതിരുന്ന ലിയോ മെസ്സി ചുരുക്കം സമയം കൊണ്ടാണ് മൂന്നു അന്താരാഷ്ട്ര ട്രോഫികൾ നേടിയത്.

ഒരുപാട് വിഷമകാലഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടും മരണം വരെ തന്നെ സപ്പോർട്ട് ചെയ്യാൻ തയ്യാറായി ഒരുകൂട്ടം ആരാധകരെ താൻ കണ്ടെന്നും അവർക്ക് വേണ്ടിയാണ് ഫിഫ വേൾഡ് കപ്പ്‌ നേട്ടം സമർപ്പിക്കുന്നത് എന്ന് മെസ്സി ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ പറഞ്ഞു. സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദിയും സ്നേഹവും ഉണ്ടെന്ന് മെസ്സി പറഞ്ഞു.

“ഞാൻ വിഷമകരമായ ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്നുപോയി, ഒരുപാട് വിമർശിക്കപ്പെട്ടു, മരണം വരെ എന്നെ സപ്പോർട്ട് ചെയ്യാൻ തയ്യാറായ ഒരു കൂട്ടം ആൺകുട്ടികളുടെയും ആരാധകരുടെയും തലമുറയുണ്ടെന്ന് ഞാൻ കണ്ടു, എന്നെ പ്രതിരോധിക്കാൻ അവർ ഒരുപാട് പേരുമായി വാക്കുതർക്കത്തിലും മറ്റുമായി യുദ്ധം ചെയ്തു. എനിക്കുവേണ്ടി നിങ്ങൾ നടത്തിയ എല്ലാ സ്നേഹത്തിനും വഴക്കുകൾക്കും നന്ദി. ലോകകപ്പ് നേടിയത് അവർക്ക് വലിയ സംതൃപ്തി കൂടിയാണ്.” – ലിയോ മെസ്സി പറഞ്ഞു.

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരം എന്ന് പലരും വിശേഷിപ്പിക്കുന്ന ലിയോമെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായിരുന്നു ഖത്തറിലെ വേൾഡ് കപ്പ്‌ കിരീടം ഉയർത്തിയത്. ഇതോടെ ഒരു ഫുട്ബോൾ താരത്തിന് നേടാനാവുന്നതെല്ലാം ലിയോ മെസ്സി നേടി കഴിഞ്ഞു. നിലവിൽ ഇന്റർ മിയാമി ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ലിയോ മെസ്സി.