അമേരിക്കൻ സോക്കർ ലീഗിൽ രണ്ടാം സ്ഥാനക്കാരെ പൂട്ടി ഇന്റർ മയാമി | Inter Miami

എം.എൽ.എസിൽ കരുത്തരായ ഒർലാൻഡോ സിറ്റിക്കെതിരെ ലയണൽ മെസിയില്ലാതെ കളിത്തിലിറങ്ങിയ ഇൻർമയാമിക്ക് സമനില. ഇരി ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്.ഒർലാൻഡോ സിറ്റിയുടെ എക്സ്പ്ലോറിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്റർ മയാമിയാണ് ആദ്യ മുന്നിലെത്തിയത്.

52-ാം മിനിറ്റിൽ ഡേവിഡ് റൂയിസിന്റെ ളിൽ ഇന്റർ മയാമി ലീഡ് നേടി.66-ാം മിനിറ്റിൽ ഡങ്കൻ മാഗ്യുറെയുടെ ഗോളിൽ ഒർലാൻഡോ സമനില പിടിക്കുകയായിരുന്നു. സീസണിലെ താരത്തിന്റെ ഒൻപതാം ഗോളായിരുന്നു ഇത്.ലയണൽ മെസ്സി, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരില്ലാതെ വന്ന ഇന്റർ മിയാമി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥനത്തുള്ള ഒർലാൻഡോക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

സ്‌കോർ ടിഷ്യൂ പ്രശ്‌നം കാരണം മെസ്സിയും പേശി വേദന കാരണം ജോർഡി ആൽബയും മയാമിക്ക് വേണ്ടി ഇറങ്ങിയില്ല.ബുസ്‌ക്വെറ്റ്‌സ് ബുധനാഴ്ച ഹ്യൂസ്റ്റൺ ഡൈനാമോയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ നടന്ന യുഎസ് ഓപ്പൺ കപ്പ് ഫൈനൽ കളിക്കാനായി വിശ്രമം എടുത്തു. 30 മത്സരങ്ങളിൽ നിന്നും 14 ജയം നേടിയ ഒർലാണ്ടോ 51 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.32 പോയിന്റ് നേടിയ മയാമി ഈസ്‌റ്റേൺ കോൺഫറൻസിൽ 14-ാം സ്ഥാനത്ത് ആണ്.

ഒമ്പതാമത്തെയും അവസാനത്തെയും പ്ലേഓഫ് ബെർത്ത് സ്ഥാനത്തുള്ള ന്യൂയോർക്ക് സിറ്റി എഫ്‌സിയെക്കാൾ അഞ്ച് പോയിന്റ് മാത്രം പിന്നിലാണ് മയാമി. ന്യൂ യോർക്കും പത്താം സ്ഥാനത്തുള്ള D.C. യുണൈറ്റഡും മയമിയേക്കാൾ രണ്ട് ലീഗ് മത്സരങ്ങൾ കൂടുതൽ കളിച്ചിട്ടുണ്ട്.ഒർലാൻഡോയ്‌ക്കെതിരായ മത്സരത്തിൽ വിജയം നേടാൻ സാധിച്ചിരുന്നെങ്കിൽ മയാമി പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തെത്തുമായിരുന്നു.