തിരക്കുകളിൽ നിന്നും മാറി സാധാരണക്കാരനെ പോലെ ജീവിതം തുടങ്ങിയ മെസ്സിയുടെ ചിത്രങ്ങൾ വൈറൽ.. | Lionel Messi

യൂറോപ്യൻ ഫുട്ബോളിലെ നേടാനാവുന്ന നേട്ടങ്ങൾ നേടി കഴിഞ്ഞ് കൊണ്ട് ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സി യൂറോപ്പിൽ നിന്നുമുള്ള ക്ലബ്ബുകളുടെ ഓഫറുകളും തള്ളി അമേരിക്കയിലെ തന്റെ ഫുട്ബോൾ കരിയർ തുടങ്ങാൻ ഒരുങ്ങുകയാണ്.

ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബക്കാമിന്റെ ഉടമസ്ഥതയിലുള്ള മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിലാണ് ലിയോ മെസ്സി സൈൻ ചെയ്യാനൊരുങ്ങുന്നത്. എന്നാൽ വമ്പൻ ക്ലബ്ബുകളുടെ ഓഫറുകൾ തള്ളി മെസ്സി അമേരിക്കയിലേക്ക് പോയതിന് പിന്നിൽ യൂറോപ്പിൽ നിന്നുമുണ്ടാകുന്ന മെസ്സിയുടെ സമ്മർദ്ദം കുറക്കുക എന്നൊരു ലക്ഷ്യമുണ്ടായിരുന്നുവെന്ന് മെസ്സിയുടെ പിതാവ് പറഞ്ഞിരുന്നു.

എന്തായാലും അമേരിക്കയിലെ ഫ്ലോറിഡയിൽ എത്തിയ ലിയോ മെസ്സിക്ക് ഇപ്പോൾ പുറത്ത് പോയി കറങ്ങി നടക്കലാണ് പണി, അധികം സെക്യൂരിറ്റി ഗാർഡുകൾ ഇല്ലാതെ ഫ്ലോറിഡയിലും മറ്റുമായി ലിയോ മെസ്സി പ്രത്യക്ഷപ്പെടുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. സാധാരണ ഒരാൾ പുറത്തിറങ്ങി പോകുന്നത് പോലെയാണ് ലിയോ മെസ്സിയെന്ന സൂപ്പർ താരം ഇപ്പോൾ അമേരിക്കയിൽ ജീവിതം ആസ്വദിക്കുന്നത്.

കഴിഞ്ഞ ദിവസം publix സൂപ്പർ മാർക്കറ്റിൽ ഷോപ്പിംഗിന് വന്ന ലിയോ മെസ്സിക്കൊപ്പം നിരവധി ആരാധകരാണ് ചിത്രങ്ങൾ എടുത്തത്, ഒപ്പം റെസ്റ്റോറന്റ്കളിലും ലിയോ മെസ്സിയോടൊപ്പം ആരാധകർ ചിത്രങ്ങൾ എടുക്കുന്ന വീഡിയോകളും ലഭ്യമാണ്. ഞായറാഴ്ച ലിയോ മെസ്സി ഒഫീഷ്യലി ഇന്റർ മിയാമി താരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.