പാരീസിൽ കാണാത്ത ആ പുഞ്ചിരി അർജന്റീന കുപ്പായത്തിൽ കാണുമ്പോൾ.. |Lionel Messi
ലയണൽ മെസ്സിയുടെ മുഖത്ത് ഒരിക്കൽ കൂടി പുഞ്ചിരി വിടരുന്നത് കാണാൻ ഇന്നലെ സാധിച്ചിരിക്കുകയാണ്. പാരീസ് സെന്റ്-ജെർമെയ്നിലെ കഠിനമായ കാലത്ത് മറന്നു പോയ ആ മനോഹരമായ പുഞ്ചിരി ഇന്നലെ ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ ഓസ്ട്രേലിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലൂടെ തിരിച്ചു വന്നിരിക്കുകയാണ്.
പുതിയ ഇന്റർ മിയാമി പ്ലേമേക്കർ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരം തകർപ്പൻ ഗോളോടെ ഏറ്റവും മികച്ച രീതിയിൽ അവസാനിപ്പിക്കുകയായിരുന്നു.ലോകകപ്പ് ജേതാക്കളായ അർജന്റീന സോക്കറൂസിനെതിരെ 2-0 ത്തിന്റെ മിന്നുന്ന ജയമാണ് നേടിയത്.കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി അര്ജന്റീന ജേഴ്സിയിൽ ഇറങ്ങുമ്പോഴാണ് സൂപ്പർ താരം ലയണൽ മെസ്സിയുടെ വിശ്വ രൂപം കാണാൻ സാധിക്കുന്നത്. 2021 ലെ കോപ്പ അമേരിക്ക മുതൽ അര്ജന്റീന ജേഴ്സിയിലെ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനമാണ് കാണാൻ സാധിക്കുന്നത്.
Inter Miami’s Leo Messi has 10 goals in his last seven games for Argentina 🔥 pic.twitter.com/BhFRFyEzQG
— B/R Football (@brfootball) June 15, 2023
ഫൈനലിസമയിലും ഖത്തർ വേൾഡ് കപ്പിലും മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനം ഫുട്ബോൾ ആരാധകർ നേരിട്ട് കണ്ടതാണ്. ക്ലബിന് വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ അത്ര മികവ് പുലർത്താൻ കഴിഞ്ഞില്ലെങ്കിലും രാജ്യത്തിൻറെ ജേഴ്സിയിൽ തകർത്താടുകയാണ്..മത്സരത്തിൽ വെറും 80 സെക്കൻഡ് സ്കോർ ചെയ്തുകൊണ്ട് മറ്റൊരു പുതിയ റെക്കോർഡ് പോലും മെസ്സി സ്ഥാപിച്ചു.എന്നത്തേയും പോലെ തന്നെ അർജന്റീനയുടെ മത്സരമുള്ളപ്പോൾ എല്ലാ കണ്ണുകളും മുൻ ബാഴ്സലോണ താരത്തിലേക്കായിരുന്നു.മാധ്യമങ്ങളോട് സംസാരിച്ച മെസ്സി മത്സരത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചു.
🗓 On this day, 17 years ago, the young Lionel Messi made his World Cup debut with Argentina! 🇦🇷
— Football Tweet ⚽ (@Football__Tweet) June 16, 2023
⚽ 1 goal
🎯 1 assist
🐐🐐🐐pic.twitter.com/Mm8iXoVbQg
“ഞങ്ങൾ എപ്പോഴും ഇവിടെ വരുന്നത് ആസ്വദിക്കുന്നു. ഒരിക്കൽ കൂടി, കളിക്കാൻ ബുദ്ധിമുട്ടായിരുന്നു, പ്രധാനമായും ഈർപ്പം ഉള്ളതിനാൽ കൂടുതൽ ബുദ്ധിമുട്ടായിരുന്നു” മെസ്സി പറഞ്ഞു.“എന്റെ പ്രായവും ( അടുത്ത ലോക്കപ്പ് നടക്കുമ്പോൾ മെസ്സിക്ക് 39 വയസ്സവും) സമയം മുന്നോട്ട് പോകുന്നതിനാൽ, അടുത്ത ലോകകപ്പിൽ ഞാൻ കളിക്കാൻ സാധ്യതയില്ല. ഇപ്പോൾ, ഞാൻ എന്നെത്തന്നെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ല . ഇപ്പൊൾ അത് വളരെ അകലെയാണ് “2026 ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് മെസ്സി പറഞ്ഞു.
Lionel Messi. Thank you. 🐐
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 15, 2023
pic.twitter.com/zEPP6GVd1B
“നമ്മൾ വരാനിരിക്കുന്ന ഗെയിമുകളെക്കുറിച്ച് ചിന്തിക്കുകയും വീണ്ടും ഒരുമിച്ച് ആസ്വദിക്കുകയും വേണം” അദ്ദേഹം കൂട്ടിച്ചേർത്തു.“ഞാൻ അവധിക്കാലം ആഘോഷിക്കാൻ കാത്തിരിക്കുകയാണ്. അപ്പോൾ നമുക്ക് വീണ്ടും തുടങ്ങാം”ഇന്റർ മിയാമിയിലേക്ക് മാറുന്നതിനെക്കുറിച്ച് മെസ്സി പറഞ്ഞു.”കഴിഞ്ഞ കുറച്ച് സീസണുകളിൽ എന്നെത്തന്നെ ആസ്വദിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു .ഞാൻ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.