‘അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ദേശീയ ടീമിനൊപ്പം ഉണ്ടാകില്ല’ :അടുത്ത ലോകകപ്പിൽ കളിക്കാതിരിക്കുന്നതിനെക്കുറിച്ച് ലയണൽ മെസ്സി |Lionel Messi

ഇന്നലെ ബീജിങ്ങിൽ നടന്ന സൗഹൃദ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ അര്ജന്റീന ആധികാരിക ജയം സ്വന്തമാക്കിയിരുന്നു ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ഗോൾ നേടിയ സൂപ്പർ താരം ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനം തന്നെയായിരുന്നു മത്സരത്തിന്റെ സവിഷേത.

അര്ജന്റീന ജേഴ്സിയിലെ 35 കാരന്റെ മിന്നുന്ന ഫോം തുടർന്ന് കൊണ്ടേയിരിക്കുകയാണ്. മത്സരത്തിന് ശേഷം ഇന്റർ മിയാമിയിൽ ചേരാനുള്ള തീരുമാനത്തെക്കുറിച്ചും ലയണൽ മെസ്സി തന്റെ അർജന്റീന ഭാവിയെക്കുറിച്ചും ലോകകപ്പിനെക്കുറിച്ചും സംസാരിച്ചു.മെസ്സി ടിവി പബ്ലിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ അടുത്ത ലോകകപ്പിൽ കളിക്കാതിരിക്കുന്നതിനെക്കുറിച്ചും 2022 ലോകകപ്പ് നേടുന്നതിനെക്കുറിച്ചും തന്റെ അഭിപ്രായങ്ങൽ മെസ്സി പങ്കുവെച്ചു.

“ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. എനിക്ക് വളരെ ബുദ്ധിമുട്ടുള്ള സമയങ്ങളുണ്ടായിരുന്നു. ദേശീയ ടീമിനൊപ്പം എന്തെങ്കിലും നേടണമെന്ന ആഗ്രഹം എപ്പോഴും എനിക്കുണ്ടായിരുന്നു. ഞാൻ അത് നേടിയെടുക്കാൻ പോകുന്നുവെന്ന് എന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു.ക്ലബ്ബ് തലത്തിൽ എല്ലാം ഞാൻ നേടിയ ഞാൻ ദേശീയ ടീമിനൊപ്പം വിജയിച്ചില്ലെങ്കിൽ എനിക്ക് എന്തെങ്കിലും നഷ്ടപ്പെടും എന്ന പോലെയായിരുന്നു.ഇതുവരെ എനിക്ക് സംഭവിച്ചിട്ടില്ലാത്ത വിധത്തിൽ ഞാൻ ലോകകപ്പ് വളരെയധികം ആസ്വദിച്ചു. അത് അവസാനത്തേതായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഉള്ളത് ഉള്ളതുപോലെ പറയുക. ഞാൻ ഒരു ലോക ചാമ്പ്യൻ ആയിരുന്നില്ലെങ്കിൽ ഞാൻ ഇന്ന് ദേശീയ ടീമിനൊപ്പം ഉണ്ടാകില്ല” ലയണൽ മെസ്സി പറഞ്ഞു.

“ഇന്ന്, ഒരു ലോക ചാമ്പ്യനായതിനാൽ എനിക്ക് ദേശീയ ടീമിൽ നിന്ന് പുറത്തുപോകാൻ കഴിയില്ല, എനിക്ക് ഇതെല്ലാം ആസ്വദിക്കേണ്ടതുണ്ട്. അത് ആസ്വദിച്ച പോലെ തോന്നി, കൂട്ടത്തിൽ മനസ്സമാധാനവും ആത്മവിശ്വാസവും ലഭിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു .“ലോകകപ്പിനെക്കുറിച്ച് ഞാൻ പറഞ്ഞത് സാധാരണമാണ്. എന്റെ പ്രായത്തിനും സമയത്തിനും അത് സംഭവിക്കുന്നത് ബുദ്ധിമുട്ടാണ്.ഞാൻ ടീമിലുള്ള നിമിഷം നന്നായി ആസ്വദിക്കുന്നു.ഇനി യോഗ്യതാ മത്സരങ്ങൾ, പിന്നെ കോപ്പ അമേരിക്ക വരികയാണ്.ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തത്ര ദൂരം പോകുകയാണ്. നമ്മൾ നേടിയതും നമ്മൾ ജീവിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കണം” മെസ്സി പറഞ്ഞു.

“ഞാൻ ദിവസവും ആസ്വദിക്കാൻ ശ്രമിക്കുന്നു, കഴിഞ്ഞ വർഷം എനിക്ക് കുറച്ച് ബുദ്ധിമുട്ടായിരുന്നു.ഞാൻ ആഗ്രഹിച്ച പോലെ ആയിരുന്നില്ല. ഒപ്പം വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും. ഒരു പുതിയ സൈക്കിൾ ആരംഭിക്കുന്നു, ഞങ്ങൾ യോഗ്യതാ മത്സരങ്ങളിൽ കളിക്കാൻ പോകുകയാണ്. നമ്മൾ നേടിയതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല, വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും ആസ്വദിക്കുകയും വേണം” മെസ്സി പറഞ്ഞു.”ആശയം വ്യത്യസ്തമായിരുന്നു. എന്നാൽ എടുത്ത തീരുമാനത്തിൽ സന്തുഷ്ടരാണ്,പുതിയ വെല്ലുവിളി, പുതിയ മാറ്റത്തിനായി കാത്തിരിക്കുകയാണ്. അതൊരു സുപ്രധാന ഘട്ടമായിരുന്ന”MLS-ൽ ഇന്റർ മിയാമിയിലേക്ക് മാറുന്നതിനെക്കുറിച്ച് മെസ്സി പറഞ്ഞു.