പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരം ഈ അർജന്റീനക്കാരനാകുമെന്ന് സെർജിയോ അഗ്യൂറോ

ഫുട്ബോൾ ആരാധകരെല്ലാം കാത്തിരുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിന് തുടക്കം കുറിച്ചു കഴിഞ്ഞു. ആദ്യ റൗണ്ട് മത്സരങ്ങൾ പിന്നീടവേ ചെൽസി vs ലിവർപൂൾ പോലെയുള്ള തകർപ്പൻ മത്സരങ്ങളാണ് ആരാധകർക്ക് ലഭിച്ചത്. ചെൽസി vs ലിവർപൂൾ മത്സരം ഒരു ഗോളിന് സമനിലയിൽ അവസാനിച്ചെങ്കിലും ഗംഭീര പോരാട്ടമാണ് നടന്നത്.

ഇത്തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരം ആരാകുമെന്ന് പ്രവചനവുമായി രംഗത്തുവരികയാണ് അർജന്റീന മുൻ ഫുട്ബോൾ താരവും മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസവുമായ സെർജിയോ അഗ്യൂറോ. ഇത്തവണത്തെ പ്രീമിയർ ലീഗിലെ ബെസ്റ്റ് പ്ലെയറിനുള്ള അവാർഡ് ആര് നേടുമെന്ന ചോദ്യത്തിലാണ് സെർജിയോ അഗ്യൂറോ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

അർജന്റീന ദേശീയ ടീമിലെ 24 കാരനായ അലക്സിസ് മാക് അലിസ്റ്ററിന്റെ പേരാണ് സെർജിയോ അഗ്യൂറോ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമാകും എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞത്. പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനു വേണ്ടി കളിക്കുന്ന താരം ചെൽസിക്കെതിരായ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. 2022ലെ വേൾഡ് കപ്പ് അർജന്റീന നേടുന്നതിലും പ്രധാന പങ്കു വഹിച്ച താരമാണ് മാക് അല്ലിസ്റ്റർ.

മാഞ്ചസ്റ്റർ സിറ്റിയുടെ മുൻതാരമായ സെർജിയോ അഗ്യൂറോയുടെ അഭിപ്രായത്തിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് നേടാൻ സാധ്യത ഈ ലിവർപൂൾ താരത്തിന് ആണെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡ് പോലെയുള്ള സൂപ്പർ താരങ്ങൾ ഇപ്പോഴും പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ട്. ഈ സീസണിൽ ആദ്യ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിത്തുടങ്ങിയ ഏർലിംഗ് ഹാലൻഡ് തന്നെയാണ് കഴിഞ്ഞ സീസണിലെയും പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായി മാറിയത്.