നിർണ്ണായക സെമിഫൈനൽ മത്സരത്തിന് നാളെ പുലർച്ചെ ലയണൽ മെസ്സി ഇറങ്ങുന്നു |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ ഇന്റർമിയാമി സീസണിലെ ലീഗ് കപ്പിന്റെ പ്രധാന മത്സരങ്ങളിലേക്ക് കടക്കുകയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ച 4 : 30ന് നടക്കുന്ന ലീഗ് കപ്പിന്റെ ആദ്യ സെമിഫൈനൽ മത്സരത്തിലാണ് ലിയോ മെസ്സിയും ഇന്റർമിയാമിയും ബൂട്ട് കെട്ടുന്നത്. അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഫിലഡെൽഫിയ യൂണിയൻ എതിരെയാണ് ഇന്റർമിയാമിയുടെ സെമിഫൈനൽ മത്സരം.

ലിയോ മെസ്സിയുടെ വരവിനു ശേഷം അഞ്ച് മത്സരങ്ങൾ ലീഗ് കപ്പിൽ കളിച്ച ഇന്റർ മിയാമി തുടർച്ചയായി വിജയിച്ചു കൊണ്ടാണ് സെമിഫൈനലിൽ എത്തുന്നത്, 5 മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകളും ഒരു അസിസസ്റ്റും സ്വന്തമാക്കിയ ലിയോ മെസ്സിയിൽ തന്നെയാണ് ഇന്റർമിയാമിയുടെ ലീഗ് കപ്പ്‌ പ്രതീക്ഷകളും. തകർപ്പൻ ഫോമിൽ കളിക്കുന്ന ലിയോ മെസ്സി ഫിലാഡെൽഫിയക്കെതിരെയും മിന്നിത്തിളങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഫിലാഡെൽഫിയയുടെ മൈതാനമായ സുബാരോ പാർക്ക് പെൻസിൽവാനിയയിൽ നടക്കുന്ന ഇന്റർമിയാമിയുമായുള്ള മത്സരത്തിന്റെ ടിക്കറ്റ് മുഴുവൻ 8 മിനിറ്റിനകം വിറ്റ് തീർന്നിരുന്നു. അത്രമേൽ ആവേശത്തോടെയാണ് അമേരിക്കയിലെ ഫുട്ബോൾ പ്രേമികൾ ഈ മത്സരത്തെയും ലിയോ മെസ്സിയുടെ കളിയും കാണാനും കാത്തിരിക്കുന്നത്.

അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിക്കൊപ്പമുള്ള തന്റെ ആദ്യ കിരീടം ലക്ഷ്യമാക്കുന്ന ലിയോ മെസ്സിക്ക് നാളെ വിജയിക്കാനായാൽ ഓഗസ്റ്റ് 19 നടക്കുന്ന ലീഗ് കപ്പിന്റെ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടാനാവും, സീസണിൽ ലീഗ് കപ്പ് കിരീടം നേടി തുടങ്ങുക എന്ന് തന്നെയാണ് ഇന്റർമിയാമിയുടെ ലക്ഷ്യം. ഇന്റർമിയാമി vs ഫിലഡെൽഫിയ മത്സരത്തിന്റെ ലൈവ് ലിങ്കുകൾ ഗോൾമലയാളം ടെലിഗ്രാം ചാനലിൽ കൊടുത്തിട്ടുണ്ട്.