
റോക്കറ്റ് വിട്ടപോലെ ടിക്കറ്റ് വില കൂടി, മെസ്സിയുടെ എതിരാളികൾ പണം സാമ്പാദിക്കുന്നത് കണ്ടോ |Lionel Messi
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ ഇന്റർമിയാമി സീസണിലെ ലീഗ് കപ്പിന്റെ പ്രധാന മത്സരങ്ങളിലേക്ക് കടക്കുകയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ച 4 : 30ന് നടക്കുന്ന ലീഗ് കപ്പിന്റെ ആദ്യ സെമിഫൈനൽ മത്സരത്തിലാണ് ലിയോ മെസ്സിയും ഇന്റർമിയാമിയും ബൂട്ട് കെട്ടുന്നത്. അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഫിലഡെൽഫിയ യൂണിയൻ എതിരെയാണ് ഇന്റർമിയാമിയുടെ സെമിഫൈനൽ മത്സരം.
ഫിലാഡെൽഫിയയുടെ ഹോം മൈതാനമായ സുബാരു പാർക് പെൻസിൽവാനിയയിൽ നടക്കുന്ന ഫിലാഡെൽഫിയ vs ഇന്റർമിയാമി മത്സരത്തിനുള്ള ടിക്കറ്റുകൾ 8 മിനിറ്റിനകം മുഴുവൻ വിറ്റു തീർന്നിരുന്നു. ഏഴുതവണ ബാലൻഡിയോർ ജേതാവായ ലിയോ മെസ്സി കളിക്കുന്നുണ്ട് എന്നതിനാൽ തന്നെ ടിക്കറ്റ് വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ലിയോ മെസ്സിയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില പൊതുവെ കൂടുതലാണ്.
റിപ്പോർട്ടുകൾ പ്രകാരം ലീഗ് കപ്പിന്റെ സെമിഫൈനൽ മത്സരത്തിലെ ഫിലാഡെൽഫിയ vs ഇന്റർ മിയാമി മത്സരത്തിനുള്ള ടിക്കറ്റ് വില ശരാശരി 556 ഡോളറാണ്. ഫിലാഡെൽഫിയയുടെ റെക്കോർഡ് ടിക്കറ്റ് വിലയാണ് ഇത്. പതിവിലും അധികമായി ടിക്കറ്റിന് വില വന്നിട്ടും എട്ട് മിനിറ്റിനുള്ളിൽ മുഴുവൻ ടിക്കറ്റ് വിറ്റുപോയെങ്കിൽ ലിയോ മെസ്സിയുടെ എഫക്ട് എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണ് ഇത്.
Philadelphia Union vs Inter Miami tickets were sold at an average price of $556
It makes it the most expensive ticket in Union’s history!
pic.twitter.com/97aRSW1Evj
— Leo Messi
Fan Club (@WeAreMessi) August 15, 2023
ലീഗ് കപ്പിന്റെ ടോപ് സ്കോറർ ലിസ്റ്റിൽ എട്ടു ഗോളുകളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിയോ മെസ്സിയുടെ തകർപ്പൻ ഫോമിൽ തന്നെയാണ് ഇന്റർമിയാമിയുടെ ലീഗ് കപ്പ് പ്രതീക്ഷകളും. മിയാമി ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച് ലീഗ് കപ്പിൽ അഞ്ചു മത്സരങ്ങൾ കളിച്ച ലിയോ മെസ്സി ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നു പോകുന്നത്. നാളത്തെ സെമിഫൈനൽ മത്സരം വിജയിക്കാനായാൽ ഓഗസ്റ്റ് 19ന് നടക്കുന്ന ലീഗ് കപ്പിന്റെ ഫൈനൽ മത്സരം കൂടി ഇന്റർമിയാമിക്ക് കളിക്കാം.