കളി തുടങ്ങും മുൻപ് പണി കിട്ടി, 30കൊല്ലമായി മിണ്ടാത്തവർ വരെ മെസ്സിയെ കാണാൻ എതിർടീം കോച്ചിനെ വിളിക്കുന്നു |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ ഇന്റർമിയാമി സീസണിലെ ലീഗ് കപ്പിന്റെ പ്രധാന മത്സരങ്ങളിലേക്ക് കടക്കുകയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ച 4 : 30ന് നടക്കുന്ന ലീഗ് കപ്പിന്റെ ആദ്യ സെമിഫൈനൽ മത്സരത്തിലാണ് ലിയോ മെസ്സിയും ഇന്റർമിയാമിയും ബൂട്ട് കെട്ടുന്നത്. അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഫിലഡെൽഫിയ യൂണിയൻ എതിരെയാണ് ഇന്റർമിയാമിയുടെ ലീഗ് കപ്പിലെ സെമിഫൈനൽ മത്സരം.

ഫിലാഡെൽഫിയയുടെ ഹോം മൈതാനമായ സുബാരു പാർക് പെൻസിൽവാനിയയിൽ നടക്കുന്ന ഫിലാഡെൽഫിയ vs ഇന്റർമിയാമി മത്സരത്തിനുള്ള ടിക്കറ്റുകൾ 8 മിനിറ്റിനകം മുഴുവൻ വിറ്റു തീർന്നിരുന്നു. ലിയോ മെസ്സി കളിക്കുന്നുണ്ട് എന്ന്തിനാൽ തന്നെയാണ് ടിക്കറ്റ് വില ഇരട്ടിച്ചിട്ടും വളരെ പെട്ടെന്ന് തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റുകാലി ആയത്. ഫിലാഡെൽഫിയയുടെ റെക്കോർഡ് ടിക്കറ്റ് വിലയാണ് ഇന്റർമിയാമിയുമായുള്ള മത്സരത്തിനുള്ളത്.

ലിയോ മെസ്സിയെയും ഇന്റർ മിയാമിയെയും നേരിടുന്നതിനു മുമ്പ് കുഴപ്പത്തിലാക്കിയിരിക്കുകയാണ് ഫിലഡെൽഫിയ പരിശീലകനായ ജിം കർട്ടിൻ. ഇന്റർമിയാമിയുമായുള്ള മത്സരത്തിന് ടിക്കറ്റ് അന്വേഷിച്ചു കൊണ്ട് 250ലധികം ടിക്കറ്റ് അന്വേഷണങ്ങളാണ് ജിം കർട്ടിന് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ചത്. കഴിഞ്ഞ 30 വർഷമായി സംസാരിക്കാത്ത ആളുകളിൽ നിന്നും വരെ ടിക്കറ്റ് അന്വേഷണം വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലീഗ് കപ്പിന്റെ ടോപ് സ്കോറർ ലിസ്റ്റിൽ എട്ടു ഗോളുകളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിയോ മെസ്സിയുടെ തകർപ്പൻ ഫോമിൽ തന്നെയാണ് ഇന്റർമിയാമിയുടെ ലീഗ് കപ്പ് പ്രതീക്ഷകളും. മിയാമി ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച് ലീഗ് കപ്പിൽ അഞ്ചു മത്സരങ്ങൾ കളിച്ച ലിയോ മെസ്സി ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നു പോകുന്നത്. നാളത്തെ സെമിഫൈനൽ മത്സരം വിജയിക്കാനായാൽ ഓഗസ്റ്റ് 19ന് നടക്കുന്ന ലീഗ് കപ്പിന്റെ ഫൈനൽ മത്സരം കൂടി ഇന്റർമിയാമിക്ക് കളിക്കാം.