ലയണൽ മെസ്സിയുടെ ഗോളടി മേളം തുടരുന്നു, ഫിലാഡെൽഫിയയെ കീഴടക്കി ഇന്റർ മയാമി ലീഗ്‌സ് കപ്പ് ഫൈനലിൽ |Lionel Messi

0

കരുത്തരായ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ലയണൽ മെസ്സിയുടെ ഇന്റർ മയാമി ലീഗ കപ്പ് ഫൈനലിൽ. ലീഗ കപ്പിൽ തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ നേടിയ ലയണൽ മെസ്സിയുടെ പ്രകടനം തന്നെയാണ് ഇന്റർ മയമിയെ ഫൈനലിലേക്ക് നയിച്ചത്.ടൂർണമെന്റിലെ മെസ്സിയുടെ ഒൻപതാം ഗോളാണ് ഇന്ന് 20 ആം മിനുട്ടിൽ പിറന്നത്. ജോർഡി ആൽബയും മയാമിക്കായി ഗോൾ നേടി.

മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ ഇന്റർ മയാമി ലീഡ് നേടി. ജോസഫ് മാര്ടിനെസാണ് മനോഹരമായ ഫിനിഷിംഗിലൂടെ മയമിയെ മുന്നിലെത്തിച്ചത്. സ്വന്തം പകുതിയിൽ നിന്നും കിർസ്‌വ്തോ കൊടുത്ത ലോങ്ങ് ബോൾ കണക്ട് ചെയ്ത മാർട്ടിനെസ് ഡിഫെൻഡറെ മറികടന്ന് മികച്ചൊരു ഫിനിഷിംഗിലൂടെ ഫിലാഡൽഫിയ വലയിലാക്കി.

20 ആം മിനുട്ടിൽ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോളിലൂടെ സൂപ്പർ താരം ലയണൽ മെസ്സി മയാമിയുടെ ലീഡ് ഇരട്ടിയാക്കി.ടൂർണമെന്റിലെ മെസ്സിയുടെ ഒൻപതാം ഗോളായിരുന്നു ഇത്.ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്നേ ജോർഡി ആൽബയിലൂടെ മയാമി മൂന്നാമത്തെ ഗോളും നേടി.ടൈലർ കൊടുത്ത ത്രൂ ബോൾ മികച്ചൊരു ഫിനിഷിംഗിലൂടെ ആൽബ വലയിലാക്കി.

ആദ്യ പകുതിയിൽ മൂന്നു ഗോളിന്റെ ലീഡുമായാണ് മിയാമി കളി അവസാനിപ്പിച്ചത്.മയാമിക്ക് വലിയ വെല്ലുവിളിയാവും എന്ന് കരുതിയ മത്സരം ആദ്യ പകുതിയിൽ ഏകപക്ഷീയമായി. രണ്ടാം പകുതിയിലും മെസ്സിയുടെ നേതൃത്വത്തിൽ മയാമി മുന്നേറി കളിച്ചു കൊണ്ടിരുന്നു. 73 ആം മിനുട്ടിൽ ബെഡോയ ഫിലാഡെൽപിയ്ക്ക് വേണ്ടി ഒരു മടക്കി സ്കോർ 3 -1 ആക്കി. 84 ആം മിനുട്ടിൽ റൂയിസ് നേടിയ ഗോളിലൂടെ മയാമി സ്കോർ 4 -1 ആക്കി ഉയർത്തി.യെഡ്‌ലിൻ വലത് വശത്ത് നിന്നും കൊടുത്ത പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ.