എംബപ്പേയെ ബഹുദൂരം പിന്നിലാക്കി,2022-ലെ ഏറ്റവും മികച്ച താരത്തിനുള്ള IFFHS പുരസ്കാരം ലയണൽ മെസ്സിക്ക്.

ലയണൽ മെസ്സിയുടെ കരിയറിലെ ഒരു ഗോൾഡൻ ഇയറാണ് ഇപ്പോൾ കടന്നുപോയിട്ടുള്ളത്. 35 കാരനായ മെസ്സി കഴിഞ്ഞവർഷം അഥവാ 2022ൽ അസാധാരണമായ മികവാണ് പുറത്തെടുത്തത്. അതിന്റെ ഫലമായി കൊണ്ടാണ് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിട്ടുള്ളത്.

ഈ സീസണിൽ പ്രത്യേകിച്ച് ലയണൽ മെസ്സി ഏറെ മികവ് പുലർത്തുന്നുണ്ട്.പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ട്രോഫി നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിസിമ മെസ്സി സ്വന്തമാക്കി. അതിനെക്കാളുമൊക്കെ ഉപരി ഖത്തർ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കാനും മെസ്സിക്ക് സാധിച്ചു. കൂടാതെ ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സിയുടെ പക്കലിൽ ഉണ്ട്.

അതുകൊണ്ടുതന്നെ IFFHS ന്റെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും ലിയോ മെസ്സി തന്നെ കരസ്ഥമാക്കിയിട്ടുണ്ട്.പിഎസ്ജിയിലെ തന്റെ സഹതാരമായ കിലിയൻ എംബപ്പേയെ മറികടന്നു മെസ്സി കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയിട്ടുള്ളത്.എംബപ്പേയെ ബഹുദൂരം പിന്നിലാക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

275 പോയിന്റുകളാണ് മെസ്സി ആകെ സ്വന്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കിലിയൻ എംബപ്പേ ആകെ കരസ്ഥമാക്കിയത് 35 പോയിന്റ് മാത്രമാണ്. 30 പോയിന്റ് നേടിയ കരീം ബെൻസിമയാണ് മൂന്നാം സ്ഥാനത്ത്.ലുക്ക മോഡ്രിച്ച് 15 പോയിന്റുകൾ നേടിക്കൊണ്ട് നാലാം സ്ഥാനത്തും ഹാലന്റ് 5 പോയിന്റ് നേടിക്കൊണ്ട് അഞ്ചാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.

IFFHS ന്റെ തന്നെ 2022ലെ ഏറ്റവും മികച്ച ഗോൾ സ്കോറർക്കുള്ള പുരസ്കാരവും മെസ്സി തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്.കിലിയൻ എംബപ്പേയെ ഒരു ഗോളിനായിരുന്നു മെസ്സി മറികടന്നിരുന്നത്. ഏതായാലും മെസ്സി അർഹിച്ച പുരസ്കാരങ്ങൾ തന്നെയാണ് ഇപ്പോൾ കരസ്ഥമാക്കിയിട്ടുള്ളത്.