തോൽവികൾ സഹിക്കാതെ വിരമിച്ചുപോയപ്പോൾ കൂടെ നിന്ന് സപ്പോർട്ട് നൽകിയവരോട് ഇപ്പോൾ മെസ്സിക്ക് പറയാനുള്ളത് | Lionel Messi

തോൽവികളുടെ ഭാരം താങ്ങാനാവാതെ അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിച്ചു പോയതിന് ശേഷം തിരിച്ചുവന്നു കൊണ്ട് ഫിഫ ലോകകപ്പ്‌ നേടി ലോകം കീഴടക്കിയ അർജന്റീന നായകൻ ലിയോ മെസ്സിയുടെ ഹീറോയിസം പാടി പുകഴ്ത്തുകയാണ് അർജന്റീനയുടെയും മെസ്സിയുടെയും ആരാധകർ.

എന്നാൽ അന്ന് അർജന്റീന ടീമിൽ നിന്നും വിരമിച്ചു പോയപ്പോൾ മെസ്സി തിരിച്ചുവരണമെന്ന് ആരാധകനായ ഒരു അർജന്റീന ഫാൻ എഴുതിയ കുറിപ്പ് ശ്രേദ്ദേയമായിരുന്നു. വർഷങ്ങൾക്കിപ്പുറം അതേ ആരാധകനോടൊപ്പം മെസ്സി ലോകകപ്പ്‌ ഉയർത്തി, അതേ എൻസോ ഫെർണാണ്ടാസിനെ കുറിച്ചാണ് പറയുന്നത്.

എൻസോ ഫെർണാണ്ടസ് അന്ന് എഴുതിയ ആ വാക്കുകൾക്ക് തിരികെ നന്ദിയുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് ലിയോ മെസ്സി. എൻസോയെ പോലെ തന്നെ അന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദിയുണ്ടെന്ന് പറഞ്ഞ മെസ്സി എൻസോ നൽകിയ സന്ദേശം അതിശയകരമായിരുന്നു എന്ന് കൂടി പറഞ്ഞു.

ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ ലിയോ മെസ്സിയെ കുറിച്ചും എൻസോ ഫെർണാണ്ടസ് സംസാരിച്ചു : “ലിയോ മെസ്സിക്കൊപ്പം കളിക്കുക എന്നത് എന്റെ ഒരു സ്വപ്നമാണ്, ലിയോ മെസ്സി ബാഴ്‌സലോണയ്‌ക്കായി കളിക്കുമ്പോൾ ഞാൻ ടിവിയിൽ മെസ്സിയുടെ കളി കാണുകയായിരുന്നു, ‘എനിക്ക് മെസ്സിയോടൊപ്പം കളിക്കണം’ എന്ന് ഞാൻ പറയും, എനിക്ക് എപ്പോഴാണ് മെസ്സിയോടൊപ്പം കളിക്കാൻ കഴിയുക എന്നറിയാൻ ഞാൻ വർഷങ്ങളായി കാത്തിരിക്കികയായിരുന്നു.” – എൻസോ ഫെർണാണ്ടസ് പറഞ്ഞു.