ബാഴ്സലോണക്ക് വേണ്ടി മെസ്സി കളിക്കുന്ന സമയത്ത് ഞാൻ കണ്ട സ്വപ്നമായിരുന്നു ലിയോ മെസ്സിയെന്ന് ചെൽസി സൂപ്പർ താരം | Lionel Messi

ഖത്തറിലെ ഫിഫ വേൾഡ് കപ്പ്‌ കിരീടവും ഉയർത്തി അർജന്റീന മണ്ണിലേക്ക് വർഷങ്ങൾക്ക് ശേഷം ഒരു വേൾഡ് കപ്പ്‌ കൊണ്ടുവന്ന ലിയോ മെസ്സിയോടൊപ്പം കളിക്കുന്നത് ഒരുകാലത്ത് തന്റെ സ്വപ്നം മാത്രമായിരുന്നുവെന്ന് അർജന്റീനയുടെ വേൾഡ് കപ്പ്‌ താരം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വേണ്ടി കളിക്കുന്ന അർജന്റീന താരം എൻസോ ഫെർണാണ്ടസാണ് ലിയോ മെസ്സിയുടെ കൂടെ കളിക്കുന്നതിന് വേണ്ടി വർഷങ്ങൾ കാത്തിരുന്ന കഥ ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തുന്നത്. ലിയോ മെസ്സി ബാഴ്സലോണക്ക് വേണ്ടി കളിക്കുമ്പോൾ മുതൽ മെസ്സിയോടൊപ്പം കളിക്കുന്നതിന് വേണ്ടി അതിയായി ആഗ്രഹിച്ചുവെന്നും എൻസോ പറഞ്ഞു.

“ലിയോ മെസ്സിക്കൊപ്പം കളിക്കുക എന്നത് എന്റെ ഒരു സ്വപ്നമാണ്, ലിയോ മെസ്സി ബാഴ്‌സലോണയ്‌ക്കായി കളിക്കുമ്പോൾ ഞാൻ ടിവിയിൽ മെസ്സിയുടെ കളി കാണുകയായിരുന്നു, ‘എനിക്ക് മെസ്സിയോടൊപ്പം കളിക്കണം’ എന്ന് ഞാൻ പറയും, എനിക്ക് എപ്പോഴാണ് മെസ്സിയോടൊപ്പം കളിക്കാൻ കഴിയുക എന്നറിയാൻ ഞാൻ വർഷങ്ങളായി കാത്തിരിക്കികയായിരുന്നു.” – എൻസോ ഫെർണാണ്ടസ് പറഞ്ഞു.

ഫിഫ വേൾഡ് കപ്പ്‌ നേടി ക്ലബ്ബ് ഫുട്ബോളിൽ തിരിച്ചെത്തിയ ലിയോ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ കരാർ ഒപ്പ് വെക്കാതെ ടീം വിടുകയും പിന്നീട് അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിയിൽ ചേർന്നു. നിലവിൽ മിയാമിയിലെത്തിയ ലിയോ മെസ്സിയുടെ അരങ്ങേറ്റ മത്സരം ഈ മാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്