മിയാമിയിൽ ലിയോ മെസ്സി എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്, അരങ്ങേറ്റവും അവതരണവും ഉടൻ..

ഏഴ് തവണ ബാലൻ ഡി ഓർ അവാർഡ് സ്വന്തമാക്കി ഫിഫ വേൾഡ് കപ്പിലും തന്റെ സ്പർശം കുറിച്ച് കൊണ്ട് ലിയോ മെസ്സി തന്റെ കരിയറിൽ നേടാനായതെല്ലാം ഇതിനകം നേടി കഴിഞ്ഞു. യൂറോപ്യൻ ഫുട്ബോളിനോടും തന്നെ സ്വന്തമാക്കാൻ കാത്തിരുന്ന നിരവധി ക്ലബ്ബുകളോടും വിട പറഞ്ഞുകൊണ്ട് മെസ്സി ഇന്റർ മിയാമിലേക്ക് പോയി.

ലോകഫുട്ബോളിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ലിയോ മെസ്സിയുടെ വരവ് കാത്തിരിക്കുന്ന ഇന്റർ മിയാമിയുടെയും എം എൽ എസിന്റെയും ഫാൻസിനെ സന്തോഷവാന്മാരാക്കി ലിയോ മെസ്സി തന്റെ ഫാമിലിയോടൊപ്പം അമേരിക്കയിലെ മിയാമിയിൽ വിമാനം ഇറങ്ങി.

ലിയോ മെസ്സി മിയാമിയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. മിയാമിയിൽ ലിയോ മെസ്സിക്ക് സ്വന്തമായി നേരത്തെ തന്നെ വീടും പ്രോപ്പർട്ടീസ് ഉണ്ട്. എന്തായാലും ജൂലൈ 16-ന് ലിയോ മെസ്സിയെ തങ്ങളുടെ പുതിയ സൈനിങായി മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമി അവതരിപ്പിക്കും.

ജൂലൈ 21-ന് ഇന്റർ മിയാമി ജേഴ്സിയിലെ തന്റെ അരങ്ങേറ്റ മത്സരം ലിയോ മെസ്സി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മേജർ സോക്കർ ലീഗിൽ അവസാന സ്ഥാനക്കാരായ ഇന്റർ മിയാമിയെ മുന്നോട്ട് നയിക്കുക എന്ന വലിയ ലക്ഷ്യമാണ് മെസ്സിക്ക് മുന്നിലുള്ളത്. ലിയോ മെസ്സിയെ കൂടാതെ വേറെയും ഗംഭീര സൈനിങ്ങുകൾ ഇന്റർ മിയാമി നടത്തിയേക്കും