നീണ്ട ആറ് വർഷക്കാലം മെസ്സിക്കൊപ്പം ബാഴ്സയിൽ പന്ത് തട്ടിയ താരമാണ് ലുയിസ് സുവാരസ്. പിന്നീട് സുവാരസ് അത്ലെറ്റിക്കൊ മാഡ്രിഡിലേക്കും മെസ്സി പിഎസ്ജിയിലേക്ക് കളം മാറ്റിചവിട്ടി. നിലവിൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലും സുവാരസ് ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോയിലുമാണുള്ളത്.
സുവാരസിന് ഇന്റർ മിയാമിയിലേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിലും കരാർ പൂർത്തിയാവാതെ താരത്തെ ക്ലബ് വിടാൻ അനുവദിക്കില്ല എന്നാ നിലപാടിലാണ് അദ്ദേഹത്തിന്റെ ക്ലബ്ബായ ഗ്രിമിയോ. തന്റെ വേതനമടക്കം വേണ്ടെന്ന് വെച്ച് സുവാരസിന് ഇന്റർ മിയമിയിലേക്ക് വരാൻ താല്പര്യമുണ്ട്. സുവാരസ് ഇത്രയ്ക്കും ഇന്റർ മിയാമിയിലേക്ക് വരാൻ ആഗ്രഹിക്കുന്നത് ആ ക്ലബ്ബിനോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് അവിടെ പന്ത് തട്ടുന്ന ലയണൽ മെസ്സി കാരണമാണ്.മെസ്സിക്കും ഇന്റർ മിയമിക്കും താരത്തെ കൊണ്ട് വരാൻ ആഗ്രഹമുണ്ടെങ്കിലും ഭാവിയിൽ അത് സംഭവിച്ചേക്കാം.
ഇപ്പോൾ തന്റെ വിരമിക്കലിനെ പറ്റി സുവരസ് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. താനും മെസ്സിയും ഒരുമിച്ച് വിരമിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് സുവാരസിന്റെ വാക്കുകൾ. കളിക്കളത്തിലെ ആത്മമിത്രങ്ങൾ തങ്ങളുടെ വിരമിക്കലും ഒരുമിച്ച് നടത്താൻ ആഗ്രഹിക്കുമ്പോൾ ഇരുവരുടെയും സൗഹൃദത്തിന്റെയും ആഴം ആരാധകർക്ക് വ്യക്തമാവുന്നുണ്ട്.
Luis Suarez: “Me and Leo dream of retiring together.” @Punto_Penal 🗣️🇺🇾 pic.twitter.com/J61nIcu18L
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 30, 2023
ഇരുവർക്കും ഇപ്പോൾ 36 വയസ്സാണ് പ്രായം. എന്നാൽ ഇതിൽ ലയണൽ മെസ്സിയ്ക്ക് ഇനിയും പഴയ വീര്യത്തിൽ പന്ത് തട്ടാനുള്ള കെൽപ്പുണ്ട്. അതിനാൽ മെസ്സിയും സുവാരസും ഒരുമിച്ച് വിരമിക്കുമോ എന്നാ കാര്യവും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.