“ലയണൽ മെസ്സിക്ക് ബാഴ്സലോണയിലേക്ക് തിരിച്ചുപോകാം”: ഇന്റർ മിയാമി  ഉടമ

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലയണൽ മെസ്സിയെ സൈൻ ചെയ്യാൻ ബാഴ്‌സലോണ വളരെ അടുത്ത് എത്തിയിരുന്നു. എന്നാൽ അർജന്റീന ലോകകപ്പ് ജേതാവ് പാരീസ് സെന്റ് ജെർമെയ്ൻ വിട്ടതിന് ശേഷം മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയിലേക്കാണ് ചേക്കേറിയത്.സാമ്പത്തിക പ്രതിസന്ധി മൂലം ലാ ലിഗ ഭീമൻമാർക്ക് മെസ്സിയെ സൈൻ ചെയ്യാൻ സാധിച്ചില്ല.

ലയണൽ മെസ്സി തന്റെ മുൻ ക്ലബിൽ തിരിച്ചെത്തിയില്ലെങ്കിലും ക്യാമ്പ് നൗവിൽ ബാഴ്‌സലോണയ്ക്ക് ശരിയായ യാത്രയയപ്പ് ഉണ്ടായിരിക്കുമെന്ന് ഇന്റർ മിയാമി സഹ ഉടമ ജോർജ്ജ് മാസ് അഭിപ്രായപ്പെട്ടു.2021-ൽ ബാഴ്‌സലോണ വിട്ടപ്പോൾ മെസ്സിക്ക് ഒരിക്കലും ബാഴ്‌സലോണ ആരാധകരോട് വിടപറയാനുള്ള അവസരം ലഭിച്ചില്ല.എന്നാൽ മെസ്സി ലോണിൽ ബാഴ്‌സലോണയിൽ ചേരില്ലെന്ന് ജോർജ്ജ് മാസ് സ്ഥിരീകരിച്ചു.

ബാഴ്സലോണ വിട്ടപ്പോൾ ആരാധകരോട് വിട പറയാൻ മെസ്സിക്ക് ഒരിക്കലും അവസരം ലഭിച്ചില്ല, എന്നിരുന്നാലും, ക്യാമ്പ് നൗവിൽ മെസ്സിക്ക് ഒരു ‘ശരിയായ’ വിടവാങ്ങൽ സുഗമമാക്കാൻ ശ്രമിക്കുമെന്ന് ഇന്റർ മിയാമി സഹ ഉടമ ജോർജ്ജ് മാസ് പറഞ്ഞു. സമ്മറിൽ കളിക്കുന്ന ഈ ഗാമ്പർ ട്രോഫി മെസിയുടെ വിടവാങ്ങൽ മത്സരമായി ഉപയോഗിക്കാം.എന്നാൽ ക്യാമ്പ് ന്യൂവിൽ വെച്ച് തന്നെ മത്സരം നടത്തുകയാണ് നല്ലത്.പണികൾ നടക്കുന്നതിനാൽ ക്യാമ്പ് നൗവിൽ അടുത്ത ഒന്നര വർഷത്തേക്ക് കളിക്കില്ല.അതിനാൽ കാത്തിരിക്കണമെന്നും മാസ് പറഞ്ഞു.

എന്നിരുന്നാലും ലോണിൽ മെസ്സി തന്റെ മുൻ ക്ലബിൽ വീണ്ടും ചേരാനുള്ള സാധ്യത മാസ് വ്യക്തമായി തള്ളിക്കളഞ്ഞു. “അത് ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കേണ്ട കാര്യമല്ല. അദ്ദേഹം അവിടെ ലോണിൽ പോകാൻ പോകുന്നില്ല.അത് സംഭവിക്കാൻ പോകുന്നില്ല,” മാസ് പറഞ്ഞു. “,അവിടെ മെസ്സി ശരിയായ വിടവാങ്ങലിന് അർഹനാണ്. അദ്ദേഹത്തെ സുഗമമാക്കുന്നതിനും സഹായിക്കുന്നതിനുമായി ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്യും” മാസ് കൂട്ടിച്ചേർത്തു.