1.2 ബില്യൺ യൂറോസ്🤯 ബാഴ്‌സ ഓഫർ നൽകിയില്ല, സൗദി ക്ലബ്ബിന്റെ ഓഫർ മെസ്സിയുടെ ഏജന്റ് സ്വീകരിച്ചു.. | Lionel Messi

യൂറോപ്യൻ ഫുട്ബോളിലെ ഈ സീസൺ കഴിയുന്നതോടെ സമ്മർ ട്രാൻസ്ഫർ വിഡോയിൽ മുൻപത്തെ വർഷങ്ങളെ അപേക്ഷിച്ച് വളെരെയധികം പ്രധാനപ്പെട്ട ട്രാൻസ്ഫർ വാർത്തകൾ നിരവധി വരാനിരിക്കുകയാണ്. ലിയോ മെസ്സിയും ക്രിസ്റ്റ്യാനോയും ബെൻസെമയും തുടങ്ങി ആധുനികഫുട്ബോൾ സൂപ്പർ താരങ്ങൾ ട്രാൻസ്ഫർ റൂമറിലുണ്ട്.

ഫിഫ വേൾഡ് കപ്പ്‌ ജേതാവായ ലിയോ മെസ്സിയുടെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലെ കരാർ അവസാനിക്കുന്നതിനാൽ കരാർ പുതുക്കാൻ തയ്യാറല്ലാത്ത ലിയോ മെസ്സി പുതിയ ക്ലബ്ബിനെ കുറിച്ച് നിലവിൽ അന്വേഷിക്കുകയാണ്. തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോനയിലേക്ക് വരണമെന്ന് ലിയോ മെസ്സി ആഗ്രഹിക്കുന്നുണ്ടെങ്കിലും ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കാരണം ഇതുവരെ ഒരു ഒഫീഷ്യൽ ഓഫർ ബിഡ് മെസ്സിക്ക് നൽകാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല.

അതിനാൽ തന്നെ എഫ്സി ബാഴ്സലനയിലേക്ക് തിരിച്ചുപോകണമെന്ന് ആഗ്രഹമുള്ള ലിയോ മെസ്സിക്ക് മറ്റു ക്ലബ്ബുകളുടെ ഓഫർ പരിഗണിക്കേണ്ടി വന്നിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സൗദിയിൽ നിന്നുമുള്ള അൽ ഹിലാലിന്റെ വമ്പൻ ഓഫർ മെസ്സിയുടെ ഏജന്റ് സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

1.2 ബില്യൺ യൂറോ സാലറിയിൽ രണ്ട് വർഷത്തെ കരാറാണ് അൽ ഹിലാൽ ലിയോ മെസ്സിക്ക് വേണ്ടി സമർപ്പിച്ചിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ റെക്കോർഡ് ഓഫർ തന്നെയാണ് ഇത്. എങ്കിലും ബാഴ്സലോനയിൽ ചേരാമെന്ന പ്രതീക്ഷ ലിയോ മെസ്സിക്ക് ഇപ്പോഴുമുണ്ട്. പക്ഷെ സൗദിയിൽ നിന്നുമുള്ള ഓഫർ താരത്തിന്റെ ഏജന്റ് അംഗീകരിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.