സൗദി അറേബ്യ വേണ്ട, എയ്ഞ്ചൽ ഡി മരിയ യൂറോപ്പിൽ തുടരും, താരത്തിനു വേണ്ടി ബെൻഫിക്ക

ഏറെ നാളത്തെ കാത്തിരിപ്പൊനോടുവിൽ അർജന്റീനയുടെ പുതുയുഗം ലിയോ മെസ്സിക്ക് വേണ്ടി ഒരു വർഷത്തിൽ തന്നെ മൂന്ന് രാജ്യാന്തര കിരീടങ്ങൾ നേടികഴിഞ്ഞു. അർജന്റീനയുടെ എക്കാലത്തെയും മികച്ച ടീം എന്ന ഖ്യാതി നേടുന്ന പ്രകടനമാണ് അർജന്റീന നിലവിൽ കാഴ്ച്ച വെക്കുന്നത്. അപരാജിതരായി ഓരോ മത്സരത്തെയും വരവേൽകുന്ന ടീം നിലവിലെ വേൾഡ് കപ്പ്‌ ജേതാക്കൾ കൂടിയാണെന്ന് എല്ലാവർക്കുമറിയാം.

മൂന്നു കിരീടങ്ങൾ അർജന്റീന നേടിയ മൂന്നു പ്രധാന ഫൈനലുകളിലും ഗോൾ നേടിയ ഏകതാരമാണ് ഡി മരിയ. അർജന്റീന ആരാധകരുടെ മാലാഖയായ ഡി മരിയയാണ് കോപ്പ അമേരിക്ക, ഫൈനലിസിമ, വേൾഡ് കപ്പ്‌ ഫൈനലുകളിൽ ഗോൾ നേടിയ താരം. ഏറെ നാളായി അർജന്റീന ദേശീയ ടീമിൽ തുടരുന്ന താരം എല്ലായിപ്പോഴും ആവശ്യമായ സമയത്ത് മികച്ച സംഭാവന നൽകാറുണ്ട്.

എന്നാൽ ക്ലബ്‌ ഫുട്ബോളിൽ ഇറ്റലിയിൽ യുവന്റസിന് വേണ്ടി കളിക്കുന്ന ഡി മരിയയുടെ കരാർ ഈ സീസൺ കഴിയുന്നതോടെ അവസാനിക്കുകയാണ്. അതിനാൽ തന്നെ പുതിയ ക്ലബ്ബ് ഏതാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. സൗദിയിൽ നിന്നും വമ്പൻ ഓഫറുകൾ താരത്തിന് വരുന്നുണ്ടെങ്കിലും യൂറോപ്പിൽ തുടരുകയെന്നതാണ് ഡി മരിയ ലക്ഷ്യമിടുന്നത്.

2010-ൽ റയൽ മാഡ്രിഡിൽ ചേരുന്നതിന് മുൻപ് 2007-2010 കാലഘട്ടത്തിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫികക്ക് വേണ്ടിയാണ് ഡി മരിയ കളിച്ചത്. യുവന്റസുമായി കരാർ അവസാനിക്കുന്ന ഡി മരിയയെ സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടെന്ന് വ്യക്തമാക്കി താരത്തിന് വേണ്ടി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മുൻ ക്ലബ്ബായ ബെൻഫിക.

ഫ്രീ ഏജന്റായി ഫ്രീ ട്രാൻസ്ഫറിലൂടെ താരതിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്താൻ പോർച്ചുഗീസ് ക്ലബ്ബ്‌ തയ്യാറാണ്. എന്നാൽ ഡി മരിയ്ക്ക് മുന്നിൽ സൗദിയിൽ നിന്നുമുൾപ്പടെ മറ്റു ക്ലബ്ബുകളുടെ ഓഫർ വരുന്നുണ്ട്. സൂപ്പർ താരം ഉടൻ തന്നെ തന്റെ പുതിയ ക്ലബ്ബിനെ കുറിച്ച് തീരുമാനമെടുത്തേക്കും.