പെപ് ഗാർഡിയോളയുടെ ബാഴ്സലോണയുമായി അർജന്റീനയെ താരതമ്യം ചെയ്തപ്പോൾ മെസ്സിയുടെ മറുപടി | Lionel Messi

ലോകകപ്പ് യോഗ്യത മത്സരത്തിൽ തുടർച്ചയായ നാലാം വിജയവും സ്വന്തമാക്കി അർജന്റീന തോൽവി അറിയാതെ കുതിക്കുകയാണ്, ഉറുഗ്വക്കെതിരെ തന്റെ ഇരട്ട ഗോൾ നേടിയ ലയണൽ മെസ്സി മത്സരശേഷം ചില പ്രതികരണങ്ങൾ നടത്തി.

ഈ ടീമിനെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു ടീമായി അറിയപ്പെടുന്ന പെപ് ഗാർഡിയോളയുടെ ബാഴ്സലോണയുമായി താരതമ്യം ചെയ്യാവോ എന്ന ചോദ്യത്തിന് മെസ്സിയുടെ മറുപടി ഇങ്ങനെയായിരുന്നു.”അത് ഒരുപാട് കൂടുതലല്ലേ,ആ ടീം ചരിത്രത്തിലെ ഏറ്റവും മികച്ചതാണ്,പക്ഷേ ഈ ടീമും അതിനടുത്തുവരെ എത്തുന്ന ടീമാണ്,ആ ഗുണം കൊണ്ടാണ് കോപ്പ അമേരിക്ക, ലോകകപ്പ് എല്ലാം നേടിയത്”

“ഞങ്ങൾക്ക് ആര് കളിക്കുന്നു എന്നതല്ല പ്രധാനം, ഒരുപാട് പ്രതിഭകൾ ഞങ്ങളോടൊപ്പമുണ്ട്,ഞങ്ങൾക്ക് ശ്രദ്ധേയമായ ഒരു കളി ശൈലിയുണ്ട്, അതു തുടർന്നു പോകുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് ലോകകപ്പ് നേടിയതിനുശേഷം ആത്മവിശ്വാസം വർദ്ധിച്ചു, അതുകൊണ്ടുതന്നെ സുഖമമായി ഇപ്പോൾ കളിക്കാൻ സാധിക്കുന്നു, ഇതുപോലെ വിജയം തുടരാൻ കഴിയുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്”

നല്ലൊരു അറ്റ്മോസ്ഫിയറിൽ നല്ലൊരു ഗ്രൂപ്പ് അർജന്റീനക്കുണ്ടെന്ന് പറഞ്ഞ ലയണൽ മെസ്സി ലോക്കർ റൂമിൽ താരങ്ങൾ തമ്മിലുള്ള വളരെ ഐക്യമായ ബന്ധം അർജന്റീനയുടെ വിജയത്തിന് കാരണമാണെന്നും ലയണൽ മെസ്സി കൂട്ടിച്ചേർത്തു. അടുത്ത ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനക്ക് ശക്തരായ ബ്രസീൽ, ഉറുഗ്വേ എന്നിവരാണ് എതിരാളികൾ.