ഭാവിയെ കുറിച്ചുള്ള സൂചന നൽകി മെസ്സി “ആദ്യമായാണ് ഇതുപോലൊരു വെക്കേഷൻ ആഘോഷിക്കുന്നത്” | Lionel Messi

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് അർജന്റീനയും പെറുവും തമ്മിൽ പോരാട്ടം നടന്നിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന വിജയം ഉറപ്പിച്ചത്. . സൂപ്പർതാരമായ ലിയോ മെസ്സിയാണ് രണ്ടു ഗോളുകളും അർജന്റീനക്ക് വേണ്ടി അടിച്ചത്. ഈ മാസം പാരീസിൽ വച്ച് നടക്കുന്ന ‘ ബാലൻ ഡി ഓർ ‘ പുരസ്കാരം നേടുന്നത് അർജന്റീന സൂപ്പർതാരമായ ലയണൽ മെസ്സിയായിരിക്കും എന്നതിന്റെ സൂചനകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ധാരാളം പോസ്റ്റുകളും, പ്രസിദ്ധ ജേർണ ലിസ്റ്റുകളുടെ വാക്കുകളും ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയിട്ടുണ്ട്, അതിനാൽ തന്നെ മെസ്സി തന്നെയാണ് തന്റെ റെക്കോർഡ് ആയ 7 ബാലൻ ഡി ഓർ എന്ന ലോക റെക്കോർഡിനെ തിരുത്താൻ പോകുന്നത് എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.2022ൽ നടന്ന ഖത്തർ ലോകകപ്പ് നേട്ടത്തോടെയായിരുന്നു ലയണൽ മെസ്സിക്ക് ഈ നേട്ടം ഏക ദേശം ഉറപ്പിച്ചത്.

മെസ്സിയുടെ 2 ഗോളിനായിരുന്നു പെറുവിനെ അർജന്റീന ഇന്നത്തെ കളിയിൽ തോല്പിച്ചത്.പെറുവും അർജന്റീന യും തമ്മിലുള്ള വിജയത്തിന് പിന്നാലെ അർജന്റീന നായകൻ ലിയോ മെസ്സി തുറന്ന് സംസാരിച്ചിരിക്കുകയാണ്.അദ്ദേഹം പറഞ്ഞു: “നവംബറിൽ ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ മത്സരങ്ങളിൽ നന്നായി കളിക്കാൻ ഉള്ള പ്രയത്നത്തിലാണ് ഞാൻ ഇപ്പോൾ. അതിന്റെ ഭാഗമായി ഇന്റർ മിയാമിയുമായി അവസാന മത്സരങ്ങൾ പരിശീലിക്കുകയും, കളിക്കുകയും ചെയ്യും.തന്റെ ഭാവിയെ കുറിച്ചുള്ള സൂചനയും മെസ്സി നൽകി, ജനുവരി ട്രാൻസ്ഫറിൽ മെസ്സി ലോണിൽ ക്ലബ്ബ് മാറാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു, എന്നാൽ ക്ലബ്ബ് മാറാതെ കുടുംബത്തോടൊപ്പം വെക്കേഷൻ ആഘോഷിക്കുകയാണ് ലക്ഷ്യമെന്ന് മെസ്സിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.

“ഇന്റർ മിയാമിക്കൊപ്പമുള്ള അവസാന മത്സരങ്ങൾക്കുള്ള ട്രെയിനിങ്ങിൽ പങ്കെടുക്കണം, നവംബറിൽ ബ്രസീൽ, ഉറുഗ്വേ എന്നിവർക്കെതിരെയുള്ള മത്സരങ്ങളുണ്ട്, അതിനുശേഷം എന്റെ വെക്കേഷൻ അർജന്റീനയിലാണ്, ഡിസംബറിൽ ഇത്രയധികം ഒഴിവ് ദിവസങ്ങൾ കിട്ടുന്നത് ഇതാദ്യമായാണ്, സന്തോഷത്തോടെയും മനസ്സമാധാനത്തോടെയും എന്റെ ആളുകൾക്കൊപ്പം ഈ വെക്കേഷൻ ആഘോഷിക്കണം, അതിനുശേഷം ജനുവരിയിൽ പരിശീലനത്തിലേക്ക് മടങ്ങും” മെസ്സി കൂട്ടിച്ചേർത്തു.