അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പമുള്ള വിജയ കുതിപ്പ് തുടരാൻ ലക്ഷ്യം വെച്ചുകൊണ്ട് സൂപ്പർ താരമായ ലിയോ മെസ്സി ഇന്റർ മിയാമി ജേഴ്സിയിൽ മേജർ സോക്കർ ലീഗിലെ അടുത്ത മത്സരത്തിനിറങ്ങുകയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ച അഞ്ചുമണിക്ക് നടക്കുന്ന മത്സരത്തിൽ ശക്തരായ നാഷ്വില്ലേയാണ് എതിരാളികൾ.
ലീഗ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ലിയോ മെസ്സിയുടെ ഇന്റർമിയാമി ആയിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച് കിരീടം ഉയർത്തിയത്. നിശ്ചിതസമയത്ത് ഒരു ഗോളിന് സമനിലയിൽ അവസാനിച്ച മത്സരമാണ് പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അല്പം ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇരു ടീമുകളും തമ്മിൽ ലീഗ് മത്സരത്തിൽ നേർക്കുനേരെ എത്തുകയാണ്.
മേജർ സോക്കർ ലീഗിന്റെ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തുള്ള നാഷ്വില്ലേക്കെതിരെ 12 സ്ഥാനക്കാരായ ഇന്റർ മിയാമി കളിക്കാൻ ഇറങ്ങുമ്പോൾ ലിയോ മെസ്സിക്കൊപ്പം കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഇന്റർ മിയാമി അപരാജിത കുതിപ്പ് തുടരുവാനാണ് ലക്ഷ്യമിടുന്നത്. സൂപ്പർതാരമായ ലിയോ മെസ്സിയുടെ തകർപ്പൻ ഫോമിൽ തന്നെയാണ് മിയാമിയുടെ പ്രതീക്ഷകളും.
ലിയോ മെസ്സിക്കൊപ്പം ജോർഡി ആൽബ, ബുസ്കറ്റ്സ് തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരക്കുന്നത്തോടെ ഇന്റർമിയാമി പതിവുപോലെ മത്സരത്തിൽ ശക്തരായി മാറും. ഇന്റർ മിയാമിയുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ലീഗ് മത്സരത്തിന്റെ ലൈവ് കാണാനുള്ള ലിങ്ക് ഗോൾമലയാളം ടെലിഗ്രാം ചാനലിൽ കൊടുത്തിട്ടുണ്ട്. ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ച് മുൻനിര സ്ഥാനങ്ങളിലേക്ക് എത്തുവാനാണ് ഇന്റർമിയാമി ആഗ്രഹിക്കുന്നത്.