ലയണൽ മെസ്സിയുടെ വരവിന് ശേഷം ജയിക്കാത്ത ആദ്യ മത്സരവുമായി ഇന്റർ മയാമി |Lionel Messi

അമേരിക്കൻ ഫുട്ബോൾ ക്ലബായ ഇന്റർ മിയാമി ജേഴ്സിയിലുള്ള മേജർ സോക്കർ ലീഗിലെ മത്സരത്തിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സമനില വഴങ്ങി ഇന്റർ മിയാമി. ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ലിയോ മെസ്സിക്കൊപ്പമുള്ള വിജയം ഇല്ലാത്ത ആദ്യത്തെ മത്സരം ഇന്റർമിയാമി പൂർത്തിയാക്കുന്നത്.

ലിയോ മെസ്സി വന്നതിനുശേഷം എല്ലാ മത്സരങ്ങളിലും ഇന്റർമിയാമി വിജയം നേടിയിരുന്നു. ലീഗ് കപ്പ് കിരീടം ഉയർത്തിയ ഇന്റർമിയാമി മേജർ സോക്കർ ലീഗിലും ലിയോ മെസ്സിയുടെ ഫോമിൽ വിജയങ്ങൾ നേടി തുടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി സമനില വഴങ്ങേണ്ടി വന്നത്. നാഷ്വില്ലേ ടീമിനോടാണ് ഇന്റർമിയാമി ഹോം സ്റ്റേഡിയത്തിൽ ഗോൾരഹിത സമനില വഴങ്ങിയത്.

മത്സരം തുടങ്ങുന്നതിനു മുമ്പ് തങ്ങളുടെ ആരാധകർക്ക് മുന്നിൽ ലീഗ് കപ്പിന്റെ കിരീടം പ്രദർശിപ്പിച്ചതിന് ശേഷമാണ് ഇന്റർമിയാമി എതിരാളികളെ നേരിടാനിറങ്ങിയത്. ഇന്റർമിയാമി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫിയാണ് ലിയോ മെസ്സിക്കൊപ്പം ടീം നേടിയത്. എതിരാളികൾക്കെതിരെ ഹോം സ്റ്റേഡിയത്തിൽ ഇന്റർ മിയാമി മത്സരത്തിൽ മികച്ചു നിന്നെങ്കിലും ഗോളുകൾ മാത്രം പിറന്നില്ല.

ഇഞ്ചുറി ടൈമിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ ഗോൾരഹിത സമനിലയിൽ കളി അവസാനിച്ചപ്പോൾ ഇന്റർമിയാമി പോയിന്റ് ടേബിളിൽ പതിമൂന്നാം സ്ഥാനക്കാരായി തുടരുകയാണ്. അതേസമയം മിയാമിയുമായുള്ള മത്സരം സമനിലയിൽ അവസാനിച്ചതിന് തുടർന്ന് നാഷ്വില്ല ഏഴാം സ്ഥാനത്താണ് പോയിന്റ് ടേബിളിൽ തുടരുന്നത്. മിയാമി ജേഴ്സിയിൽ തുടർച്ചയായ മത്സരങ്ങളിൽ ഗോളുകൾ നേടിയ ലിയോ മെസ്സിക്ക് അവസാന രണ്ട് മത്സരങ്ങളിൽ നിന്നും ഗോളുകൾ ഒന്നും നേടാൻ ആയിട്ടില്ല.