അമേരിക്കൻ ഫുട്ബോളിൽ പിടിച്ചുലക്കുന്ന ലയണൽ മെസ്സി എഫക്ട്, വെറും 8 മിനിറ്റിൽ സെമിഫൈനൽ എവെ ടിക്കറ്റുകൾ വിറ്റ് തീർന്നു
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയുള്ള അരങ്ങേറ്റം മത്സരങ്ങളിൽ തകർപ്പൻ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ ലീഗ് കപ്പിൽ കളിച്ച 5 മത്സരങ്ങളിലും ഗോളുകൾ നേടിയ ലിയോ മെസ്സി ടീമിനെ സെമിഫൈനൽ വരെ എത്തിച്ചു നിൽക്കുകയാണ്.
ഓഗസ്റ്റ് 16-ന് നടക്കുന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ ഇന്റർ മിയാമി vs ഫിലഡെൽഫിയെയാണ് നേരിടുന്നത്. ഫിലഡൽഫിയുടെ മൈതാനമായ സുബരു പാർക്കിൽ നടക്കുന്ന മത്സരത്തിനു വേണ്ടിയാണ് നിലവിൽ ഇന്റർമിയാമി ഒരുങ്ങുന്നത്. 5 മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകൾ നേടി ലീഗ് കപ്പിലെ ടോപ് സ്കോറർ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന സൂപ്പർ താരം മെസ്സിയിൽ തന്നെയാണ് ടീമിന്റെ പ്രതീക്ഷകൾ മുഴുവൻ.
ഇന്റർ മിയാമിയുടെ എവേ മത്സരമായിട്ട് പോലും ഈ മത്സരത്തിനുള്ള ടിക്കറ്റുകൾ 8 മിനിറ്റിനുള്ളിൽ തന്നെ മുഴുവൻ വിറ്റ് തീർന്നു എന്ന കണക്കുകളാണ് അമേരിക്കയിൽ നിന്നും വരുന്നത്. ലിയോ മെസ്സിയുടെ കളി കാണാൻ തന്നെയാണ് ഇത്രയും വേഗത്തിൽ ടിക്കറ്റ് വിൽപ്പന പൂർത്തിയായത്. ഫിലഡെൽഫിയുടെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നതെങ്കിൽ പോലും 8 മിനിറ്റിനുള്ളിൽ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന പൂർത്തിയാവണമെങ്കിൽ ലിയോ മെസ്സിയുടെ എഫക്ട് എത്രത്തോളം ഉണ്ടെന്ന് നമുക്ക് ഊഹിക്കാം.
Tickets for Lionel Messi’s second away game in America against Philadelphia Union sold out in just 8 minutes ⏳🐐🇺🇸 pic.twitter.com/D1sEAr8pG8
— ESPN FC (@ESPNFC) August 13, 2023
ഓഗസ്റ്റ് പതിനാറിന് ഇന്ത്യൻ സമയം രാവിലെ 4 30നാണ് ഇന്റർമിയാമിയുടെ സെമി ഫൈനൽ മത്സരം നടക്കുന്നത്. ഓഗസ്റ്റ് 19 ശനിയാഴ്ച ലീഗ് കപ്പിന്റെ ഫൈനൽ മത്സരവും അരങ്ങേറും. ഇന്റർമിയാമി ടീമിനോടൊപ്പം ഉള്ള ആദ്യ ട്രോഫി ലക്ഷ്യം വെക്കുന്ന ലിയോ മെസ്സിക്ക് മുന്നിൽ കിരീടം നേടാനുള്ള സുവർണാവസരം ആണ് ലീഗ് കപ്പ് തുറന്നു കാണിക്കുന്നത്. അതേസമയം മേജർ സോക്കർ ലീഗിലെ പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഇന്റർമിയാമിയുടെ സ്ഥാനം.