മറ്റാർക്കും കഴിയാത്ത അത്ഭുതങ്ങൾ ലിയോ മെസ്സി ചെയ്യുന്നതിന്റെ കാരണം വെളിപ്പെടുത്തി അർജന്റീന പരിശീലകൻ | Lionel Messi |Lionel Scaloni

ഇന്ന് നടന്ന യു എസ് ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിന് ഇന്റർമിയാമിയുടെ കളികാണാൻ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായ ലയണൽ സ്കലോണിയും വന്നിരുന്നു. ലിയോ മെസ്സിയുടെയും ടീമിനെയും കളി കാണാൻ വന്ന ലയണൽ സ്കലോണി മെസ്സിയുടെ ഫാമിലിക്കൊപ്പവും സ്റ്റേഡിയത്തിൽ വച്ച് സൗഹൃദം പങ്കിട്ടു. കൂടാതെ ഡേവിഡ് ബെക്കാമിനൊപ്പം സമയം ചെലവഴിച്ച അർജന്റീന പരിശീലകൻ ഫോട്ടോകൾ കൂടി എടുത്താണ് മടങ്ങിയത്.

മത്സരം കാണാൻ എത്തിയ അർജന്റീന ടീം പരിശീലകൻ ലിയോ മെസ്സിയെ കാണാനാണ് താൻ ഇവിടെ വന്നതെന്നും മെസ്സി സന്തോഷവാനായിരിക്കുന്നത് കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും പറഞ്ഞു. മെസ്സി സന്തോഷമായിരിക്കുമ്പോൾ മറ്റാർക്കും കഴിയാത്ത വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നുവെന്നും സ്കലോണി പറഞ്ഞു.

“എന്റെ കുടുംബത്തോടൊപ്പം ലിയോയുടെ കളി കാണാൻ ഞാൻ ഇവിടെയുണ്ട്. അവൻ ഇവിടെ വളരെ സന്തോഷവാനായാണ് ഞാൻ കാണുന്നത്. ലിയോ മെസ്സി സന്തോഷവാനായിരിക്കുമ്പോൾ അവൻ എല്ലാവരേയും അപേക്ഷിച്ച് വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്നു.” – അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോണി പറഞ്ഞു.

ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എഫ് സി ചാർലറ്റിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് ഇന്റർമിയാമി തോൽപ്പിച്ചു. ലിയോ മെസ്സിയും മാർട്ടിനസും ടൈലറും ഗോളുകൾ നേടിയ മത്സരത്തിലെ വിജയത്തോടെ ഇന്റർമിയാമി സെമിഫൈനലിലും പ്രവേശനം നേടി. ഓഗസ്റ്റ് 15ന് നടക്കുന്ന ഇന്റർമിയാമിയുടെ സെമിഫൈനൽ മത്സരത്തിൽ ഫിലാഡൽഫിയയാണ് എതിരാളികളായി എത്തുന്നത്.