മെസ്സിയെ കാണാൻ ബോഡി ഗാർഡും ആശാനും എത്തി, ഡി പോളും സ്കലോണിയും മിയാമിയിൽ.. | Lionel Messi

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീമിന്റെ നായകനായ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീമിലെ മത്സരങ്ങൾ കാണാൻ നിരവധി സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരാണ് എത്തുന്നത്. അമേരിക്കയിലെ പ്രമുഖരായ സെലിബ്രിറ്റീസ് ഇതിനകം തന്നെ ലിയോ മെസ്സിയുടെ കളി കാണാൻ ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിലേക്ക് വന്നിരുന്നു.

ലീഗ് കപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിനു മുന്നോടിയായി ലിയോ മെസ്സിയേയും ഇന്റർമിയാമി ക്ലബ്ബിന്റെ പ്രസിഡന്റ് ഡേവിഡ് ബെക്കാമിനേയും സന്ദർശിച്ചിരിക്കുകയാണ് അർജന്റീന ടീമിലെ മെസ്സിയുടെ സഹതാരമായ റോഡ്രിഗോ ഡി പോൾ. മിയാമിൽ സമയം ചെലവഴിക്കുന്നതിനിടയാണ് റോഡ്രിഗോ ഡി പോൾ മെസ്സിയെയും ബെക്കാമിനെയും കാണാൻ വന്നത്.

ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിന് ഇന്റർമിയാമിയുടെ കളികാണാൻ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായ ലയണൽ സ്കലോണിയും വന്നിരുന്നു. ലിയോ മെസ്സിയുടെയും ടീമിനെയും കളി കാണാൻ വന്ന ലയണൽ സ്കലോണി മെസ്സിയുടെ ഫാമിലിക്കൊപ്പവും സ്റ്റേഡിയത്തിൽ വച്ച് സൗഹൃദം പങ്കിട്ടു. കൂടാതെ ഡേവിഡ് ബെക്കാമിനൊപ്പം സമയം ചെലവഴിച്ച അർജന്റീന പരിശീലകൻ ഫോട്ടോകൾ കൂടി എടുത്താണ് മടങ്ങിയത്.

ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എഫ് സി ചാർലറ്റിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് ഇന്റർമിയാമി തോൽപ്പിച്ചു. ലിയോ മെസ്സിയും മാർട്ടിനസും ടൈലറും ഗോളുകൾ നേടിയ മത്സരത്തിലെ വിജയത്തോടെ ഇന്റർമിയാമി സെമിഫൈനലിലും പ്രവേശനം നേടി. ഓഗസ്റ്റ് 15ന് നടക്കുന്ന ഇന്റർമിയാമിയുടെ സെമിഫൈനൽ മത്സരത്തിൽ ഫിലാഡൽഫിയയാണ് എതിരാളികളായി എത്തുന്നത്.