തോർ, സ്പൈഡർമാൻ.. എന്തിനാണ് ലിയോ മെസ്സി മാർവെൽസ് ഹീറോസിനെ അനുകരിക്കുന്നത് എന്നതിന് ഉത്തരം ലഭിച്ചു | Lionel Messi

അമേരിക്കൻ ലീഗ് കപ്പിലെ തുടർച്ചയായ അഞ്ചാം മത്സരത്തിലും ലിയോ മെസ്സിയുടെ മിടുക്കിൽ വിജയിച്ചു കയറിയ ഇന്റർ മിയാമി ലീഗ് കപ്പിന്റെ സെമിഫൈനലിൽ ഇന്ന് പ്രവേശനം നേടിയിരുന്നു, തുടർച്ചയായി മത്സരങ്ങളിൽ ഗോൾ സ്കോർ ചെയ്യുന്ന അർജന്റീന താരം ലിയോ മെസ്സി ഇന്നത്തെ മത്സരത്തിലും ഗോളടിച്ചിരുന്നു.

ഇന്റർ മിയാമിയുടെ നാലാമത്തെ ഗോൾ നേടിയതിനു ശേഷം ലിയോ മെസ്സി സ്‌പൈഡർമാൻ സെലിബ്രേഷൻ ആണ് നടത്തിയത്. കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം ലിയോ മെസ്സി നടത്തിയ സെലിബ്രേഷനുകൾ ആരാധകർക്കിടയിൽ വലിയ ചർച്ച വിഷയമായിരുന്നു. മാർവെൽ സൂപ്പർ ഹീറോസായ തോർ, ബ്ലാക്ക് പാന്തർ എന്നിവയുടെ സെലിബ്രേഷൻ കഴിഞ്ഞ മത്സരങ്ങളിൽ നടത്തിയ മെസ്സി ഇന്നത്തെ മത്സരത്തിൽ സ്പൈഡർമാൻ സെലിബ്രേഷനാണ് നടത്തിയത്.

ലിയോ മെസ്സി ഇത്തരം സെലിബ്രേഷനുകൾ നടത്തുന്നതിന് പിന്നിലെ പ്രത്യേക കാരണം എന്തെങ്കിലുമുണ്ടോ എന്നാണ് ആരാധകർ അന്വേഷിക്കുന്നത്. വ്യക്തമായി പറഞ്ഞാൽ ലിയോ മെസ്സിയുടെ കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സൂപ്പർ ഹീറോസ് ആണ് മാർവൽസിന്റെ ഹീറോസ്. അതിനാൽ തന്നെയാണ് തന്റെ ഫാമിലിക്ക് വേണ്ടി ലിയോ മെസ്സി ഈ സെലിബ്രേഷനുകൾ നടത്തുന്നത് എന്ന് അർജന്റീന മാധ്യമപ്രവർത്തകനും മെസ്സിയുടെ അടുത്ത സുഹൃത്തുമായ ഗ്യാസ്റ്റൻ എഡ്യൂൾ വെളിപ്പെടുത്തി.

തോർ, ബ്ലാക്ക് പാന്തർ, സ്പൈഡർമാൻ എന്നീ സെലിബ്രേഷൻ പിന്നാലേ ലിയോ മെസ്സിയുടെ അടുത്ത സെലിബ്രേഷൻ ഏതായിരിക്കും എന്നാണ് ആരാധകർ ചർച്ചചെയ്യുന്നത്. ഓഗസ്റ്റ് 15നാണ് ഇന്റർമിയാമിയുടെ ലീഗ് കപ്പിലെ സെമിഫൈനൽ മത്സരം അരങ്ങേറുന്നത്, മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ഓഗസ്റ്റ് 19ന് നടക്കുന്ന ലീഗ് കപ്പിന്റെ ഫൈനൽ മത്സരത്തിലേക്ക് കൂടി പ്രവേശനം നേടാൻ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീമിന് കഴിഞ്ഞേക്കും.