ലിയോ മെസ്സിയുടെ മിയാമി സീരീസ് പുറത്തിറക്കുവാൻ ആപ്പിൾ കമ്പനി പണി തുടങ്ങി

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിൽ എത്തിയതിനു ശേഷം അമേരിക്കയിൽ മെസ്സിയുടെ ഇഫക്ട് ബാധിച്ചിട്ടുണ്ട്. ആപ്പിൾ കമ്പനിയും അഡിഡാസും തുടങ്ങി വമ്പൻ കമ്പനികൾ ലിയോ മെസ്സിയുടെ വരവിന് ശേഷം ലാഭങ്ങൾ കൊയ്യുന്നുണ്ട്. ലിയോ മെസ്സിയുടെ കളികാണാനും അമേരിക്കയിലെ പ്രമുഖരായ സെലിബ്രിറ്റികളാണ് സ്റ്റേഡിയത്തിൽ എത്തുന്നത്.

നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി എസ് ജി യുമായി ഈ വർഷം കരാർ അവസാനിച്ച ലിയോ മെസ്സി ഫ്രീ ട്രാൻസ്ഫറിലൂടെയാണ് അമേരിക്കൻ ഫുട്ബോളിൽ എത്തുന്നത്. നിലവിൽ അമേരിക്കയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ കമ്പനി ലിയോ മെസ്സിയുടെ അമേരിക്കയിലേക്കുള്ള വരവിനെ കുറിച്ച് 6 പാർട്ട്‌ ഉള്ള ഒരു ഡോക്യുമെന്ററി സീരീസ് തയ്യാറാക്കുകയാണ്.

ലിയോ മെസ്സിയുടെ അമേരിക്കയിലേക്കുള്ള വരവിനെ സംബന്ധിച്ചുള്ള എക്സ്ക്ലൂസീവ് വീഡിയോ ദൃശ്യങ്ങളും മെസ്സിയുടെ ട്രാൻസ്ഫറിന് പിന്നെ നടന്ന സംഭവങ്ങൾ എല്ലാം ഒരുമിച്ച് ചേർത്താണ് ആപ്പിളിന്റെ പുതിയ ഡോക്യുമെന്ററി സീരീസിന്റെ നിർമ്മാണം. അമേരിക്കയിലെത്തുന്ന ദൃശ്യങ്ങളും സംഭവങ്ങളും അടങ്ങുന്ന ലിയോ ലിയോ മെസ്സിയുടെ സീരീസിൽ താരത്തിന്റെ ലീഗ് കപ്പിലെ അരങ്ങേറ്റ മത്സരത്തിന്റെ ദൃശ്യങ്ങളെല്ലാം ഉൾപ്പെടുന്നുണ്ട്.

ലിയോ മെസ്സിയുടെ വരവിനു ശേഷം ആപ്പിൾ കമ്പനിക്ക് നിരവധി ലാഭങ്ങളാണ് ഉണ്ടായിട്ടുള്ളത്, ആപ്പിൾ ടിവിയുടെ മേജർ സോക്കർ ലീഗ് കാണുന്നവരുടെയും സബ്സ്ക്രൈബേഴ്സിന്‍റെയും എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. കൂടാതെ വാണിജ്യപരമായ കാര്യങ്ങളിലും മറ്റുമെല്ലാം ലിയോ മെസ്സിയുടെ വരവ് പ്രമുഖ കമ്പനികളെ വളരാൻ സഹായിച്ചിട്ടുണ്ട്. ആപ്പിൾ, അഡിഡാസ് എന്നിവയുമായാണ് പ്രധാനമായും എം എൽ എസ് ലീഗ് സ്പോൺസർഷിപ്പ് പങ്കിടുന്നത്.