‘ലിയോ മെസ്സിയെ ഇനിയും കളിയാക്കിയാൽ താൻ പ്രീമിയർ ലീഗിലേക്ക് കൊണ്ടുവരുമെന്ന്’ വേൾഡ് കപ്പ്‌ ഹീറോ |Lionel Messi

തന്നെ താനാക്കി വളർത്തിയ പ്രിയക്ലബ്ബിനോട് വിട പറഞ്ഞുകൊണ്ട് പാരിസിലേക്ക് ലിയോ മെസ്സി പോകുമ്പോൾ വരവേൽക്കാൻ കാത്തിരുന്ന പഎസ്ജി ആരാധകർ ഏറെയായിരുന്നു. ആർപ്പുവിളികളും ചാന്റുകളുമായി ലിയോ മെസ്സിയെ അന്ന് അവർ വരവേറ്റു.

എന്നാൽ രണ്ട് വർഷങ്ങൾക്കിപ്പുറം അതേ ആരാധകർ തന്നെ മോശം പ്രകടനത്തിന്റെ പേരിലെന്ന വണ്ണം ലിയോ മെസ്സിയെ കൂക്കി വിളിക്കുകയാണ്‌. പാരിസ് സെന്റ് ജർമയിന്റെ താരമായിട്ടും സ്വന്തം ആരാധകർ ലിയോ മെസ്സിക്കെതിരെ വിമർശനങ്ങൾ ഉയർത്തുന്നത് മെസ്സി ആരാധകർക്ക് നിരാശ നൽകുന്നതാണ്.

പിഎസ്ജി ആരാധകർ ലിയോ മെസ്സിയെ കുക്കി വിളിക്കുകയാണെങ്കിൽ മെസ്സിയെ ആസ്റ്റൻ വില്ലയിലേക്ക് ക്ഷണിക്കാൻ തയ്യാറാണെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് അർജന്റീന ദേശീയ ടീമിലെ ലിയോ മെസ്സിയുടെ സഹതാരമായ എമിലിയാനോ മാർട്ടിനസ്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലയുടെ ഗോൾവല കാക്കുന്ന എമിലിയാനോ മാർട്ടിനസ് ഈയിടെ espn ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ലിയോ മെസ്സിക്ക് വേണ്ടി തന്നെ കൊണ്ട് ചെയ്യാനാവുന്നതെല്ലാം ചെയ്തുകൊടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

“ലിയോ മെസ്സിക്കെതിരെ വിസിൽ വിളിക്കുകയും കൂകി വിളിക്കുകയും ചെയ്താൽ ഞാൻ അവനെ ആസ്റ്റൺ വില്ലയിലേക്ക് കൊണ്ടുവരും. എല്ലാ വാരാന്ത്യങ്ങളിലും ഞാൻ അവനുവേണ്ടി റോസ്റ്റുകൾ ഉണ്ടാക്കും, അവനുവേണ്ടി ചെറിയ പതാകകൾ ഉണ്ടാക്കാൻ ഞാൻ ആളുകളോട് ആവശ്യപ്പെടും, ഞാൻ അദ്ദേഹത്തിന് വേണ്ടത് എല്ലാം ചെയ്തുകൊടുക്കും. ആവശ്യമെങ്കിൽ ഞാൻ ലിയോ മെസ്സിക്ക് വേണ്ടി എന്റെ ശമ്പളം വെട്ടിക്കുറയ്ക്കും.” – എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

ഈ സീസൺ കഴിയുന്നത്തോടെ പാരിസ് സെന്റ് ജർമയിനോട് വിട പറയാൻ ഒരുങ്ങുന്ന ലിയോ മെസ്സിയുടെ അടുത്ത ക്ലബ്‌ ഏതാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. എഫ്സി ബാഴ്സലോന, അൽ ഹിലാൽ തുടങ്ങിയ ക്ലബ്ബുകളാണ് ലിയോ മെസ്സിയുമായി ബന്ധപ്പെട്ട് കിടക്കുന്നത്.