ലിയോ മെസ്സിയുടെ കടയിൽ നിന്നും നിങ്ങൾക്ക് ‘ബാലൻ ഡി ഓർ’ കഴിക്കാം, വില 25ഡോളർ മാത്രം!!

ലോകഫുട്ബോളിലെ ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലയണൽ മെസ്സി കഴിഞ്ഞ വേൾഡ് കപ്പിൽ തന്റെ ദേശീയ ടീമിനെ വിശ്വകിരീടത്തിലേക്ക് നയിച്ചുകൊണ്ട് അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.

ഫിഫ വേൾഡ് കപ്പിൽ നടത്തിയ മികച്ച പ്രകടനം കൊണ്ട് ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാരത്തിനു വേണ്ടി ശക്തമായ മത്സരം നടത്താൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ബാലൻ ഡി ഓർ മത്സരത്തിൽ ലിയോ മെസ്സിക്ക് ശക്തനായ എതിരാളിയായി എർലിംഗ് ഹാലൻഡ് മുന്നിലുണ്ടെങ്കിലും ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം ഇത്തവണ പുരസ്‌കാരം നേടാനുള്ള പോരാട്ടം തുടരുകയാണ്.

അതേസമയം ലിയോ മെസ്സിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ നിന്നും നിങ്ങൾക്ക് ബാലൻ ഡി ഓർ കഴിക്കാമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതേ, സംഭവം സത്യമാണ്.സ്പെയിനിന്റെയും ഫ്രാൻസിന്റെയും അടുത്തുള്ള ചെറിയ യൂറോപ്യൻ രാജ്യമായ അന്തോറയിൽ പുതുതായി ഓപ്പൺ ആക്കിയ റെസ്റ്റോറന്റിൽ നിന്നും നിങ്ങൾക്ക് 25ഡോളർ നൽകികോണ്ട് ബാലൻ ഡി ഓർ ഡിഷ്‌ കഴിക്കാം.

ലിയോ മെസ്സിയുടെ ഉടമസ്ഥതയിലുള്ള ഈ റെസ്റ്റോറന്റിലെ പ്രമുഖ പുഡിങ് വിഭവമാണ് ബാലൻ ഡി ഓർ. ബാലൻ ഡി ഒറിന്റെ രൂപത്തിൽ നിർമിച്ചിട്ടുള്ള ഈ പുഡിങ് ആണ് ഇപ്പോൾ തരംഗമാകുന്നത്.ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സിയുടെ കടയിൽ നിന്നും ബാലൻ ഡി ഓർ കഴിക്കുന്നത് വല്ലാത്തൊരു അനുഭവം തന്നെയായിരിക്കും. കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ നദാൽ തുടങ്ങിയ മറ്റു സ്പോർട്സ് താരങ്ങൾക്ക് പിന്നാലെ ലിയോ മെസ്സിയും ഹോട്ടൽ മേഖലയിലേക്ക് കാലെടുത്തു വെക്കുകയാണെന്നെന്നാണ് ആരാധകരുടെ അഭിപ്രായം.