യൂറോപ്പിലെ കിടിലൻ റെക്കോർഡ് തൂക്കി ലിയോ മെസ്സി, ഒരു പോയന്റ് അകലെ പിഎസ്ജിയുടെ കിരീടം.

ഫ്രഞ്ച് ലീഗിലെ ലീഗ് കിരീടത്തിലേക്ക് അടുത്തിരിക്കുകയാണ് പാരിസ് സെന്റ് ജർമയിൻ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൂപ്പർ താരം എംബാപ്പേ നേടുന്ന ഇരട്ടഗോലുകളിൽ പിഎസ്ജി വിജയം നേടിയിരുന്നു.

6, 8 മിനിറ്റുകളിൽ തന്നെ ഗോൾ സ്കോർ ചെയ്തുകൊണ്ട് കിലിയൻ എംബാപ്പേ പിഎസ്ജിയുടെ മത്സരത്തിലെ വിജയവും ആധിപത്യവും ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ലെൻസിനെക്കാൾ ആറ് പോയന്റ് ലീഡ് നേടിയ പിഎസ്ജിക്ക് ഒരു പോയന്റ് അകലെ മാത്രമാണ് ലീഗ് കിരീടം.

അതേസമയം മത്സരത്തിൽ എംബാപ്പേയുടെ ഗോളിന് അസിസ്റ്റ് നൽകിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി 2022-2023 സീസണിlലെ ഒരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ 20 ഗോളുകൾ + 20 അസിസ്റ്റുകൾ ഈ സീസണിൽ നേടുന്ന ആദ്യ താരമാണ് ലയണൽ മെസ്സി. 15 ഗോളുകൾ ലീഗ് വണ്ണിൽ നേടിയപ്പോൾ 4 ഗോളുകൾ ചാമ്പ്യൻസ് ലീഗിലും ഒരു ഗോൾ ട്രോഫി ഡെസ് ചാമ്പ്യൻസിലുമാണ് നേടിയത്

അസിസ്റ്റുകളുടെ കാര്യത്തിൽ 16 അസിസ്റ്റുകൾ ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്കായി നേടിയ ലയണൽ മെസ്സി യുവേഫ ചാമ്പ്യൻസ് ലീഗിൽ 4 അസിസ്റ്റുകളും നേടി. സീസണിൽ ഗോളുകൾ + അസിസ്റ്റുകളുടെ എണ്ണം 40 എന്ന സംഖ്യയിലെത്തിയിക്കുവാനും ലയണൽ മെസ്സിക്ക് കഴിഞ്ഞു.

അതേസമയം ലീഗിലെ ടോപ് സ്കോററായി മുന്നേറുന്ന കിലിയൻ എംബാപ്പേ 48 ഗോൾ കോൺട്രിബുഷനാണ് നേടിയിട്ടുള്ളത്. അടുത്ത മത്സരത്തിൽ സമനില എങ്കിലും നേടാനായാൽ പാരിസ് സെന്റ് ജർമയിന് വീണ്ടും ലീഗ് കിരീടം ഉയർത്താം.