അർജന്റീന ദേശീയ ടീമിന്റെ നായകനായ ലിയോ മെസ്സിയുടെ ഇന്റർമിയാമി ജേഴ്സിയിലുള്ള അരങ്ങേറ്റ മത്സരങ്ങൾ എല്ലാം വളരെ ഗംഭീരമായ ഫോമിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് നടന്ന ലീഗ് കപ്പ് മത്സരത്തിലും ലിയോ മെസ്സി ഇരട്ട ഗോളുകളുമായി ടീമിനെ നയിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇന്റർമിയാമി വിജയം നേടി ക്വാർട്ടർ ഫൈനലിൽ ഇടം നേടി.
മത്സരത്തിൽ ഒരുപാട് തവണ പിന്നിട്ടു പോയെങ്കിലും അവസാന നിമിഷം ലിയോ മെസ്സി നേടുന്ന തകർപ്പൻ ഫ്രീകിക്ക് ഗോളാണ് ഇന്റർമിയാമിക്ക് സമനില നൽകുന്നത്. അരങ്ങേറ്റം കുറിച്ച് തുടർച്ചയായ നാലാം മത്സരത്തിലും ഗോളുകൾ നേടിയ ലിയോ മെസ്സിയുടെ ഇന്റർമിയാമി ജേഴ്സിലുള്ള ഗോൾ നേട്ടം ഏഴ് ആയി ഉയർന്നിട്ടുണ്ട്.
ഇന്ന് നടന്ന ലീഗ് കപ്പ് മത്സരത്തിനിടെ ലിയോ മെസ്സിയുടെ ഫാൻസും ഹോം ടീമായ എഫ്സി ഡലാസിന്റെ ഫാൻസും തമ്മിൽ അടിപിടി ഉണ്ടായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. ഇരു ഫാൻസുകളും തമ്മിൽ മത്സരത്തിനുശേഷമാണ് സ്റ്റേഡിയത്തിൽ പുറത്തുവച്ച് പ്രശ്നങ്ങൾ ഉണ്ടായത്.
Dallas and Leo Messi fans get in a post game fight outside the stadium! pic.twitter.com/CtDnPpumYL
— Leo Messi 🔟 Fan Club (@WeAreMessi) August 7, 2023
80-മിനിറ്റ് വരെ മത്സരത്തിൽ രണ്ടു ഗോളിന് മുന്നിട്ടുനിന്ന ഹോം ടീം അവസാന നിമിഷങ്ങളിൽ വഴങ്ങുന്ന ഗോളുകളിൽ സമനില പാലിക്കുകയും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുകയും ചെയ്തതോടെ ആരാധകർക്കും ടീമിനും വളരെയധികം നിരാശ നൽകിയിട്ടുണ്ട്. അതേസമയം ഈ മത്സരത്തിൽ വിജയിച്ചുകൊണ്ട് ലിയോ മെസ്സിയും സംഘവും ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്കാണ് മുന്നേറിയത്.