ലയണൽ മെസ്സിയുടെ വരവിൽ ക്ലബ്ബിനെ വിമർശിച്ച ഇന്റർമിയാമി താരത്തെ പുറത്താക്കി

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറെ കൊട്ടിഘോഷിച്ചാണ് ലിയോ മെസ്സിയുടെ വരവ് ഇന്റർമിയാമി ആരാധകരും ക്ലബ്ബും ആഘോഷിച്ചത്, ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമയിനുമായുള്ള കരാർ അവസാനിച്ചതിനുശേഷം നിരവധി വമ്പൻ ക്ലബ്ബുകൾ താരത്തിനു വേണ്ടി രംഗത്തുവന്നെങ്കിലും അവസാനം ലിയോ മെസ്സി സൈൻ ചെയ്തത് ഇന്റർ മിയാമി ക്ലബ്ബിനു വേണ്ടിയാണ്.

ഇന്റർമി ക്ലബ്ബിലേക്ക് ചേക്കേറാനുള്ള തീരുമാനം കൈകൊണ്ട് അവധിക്കാലം ആഘോഷിച്ചതിനുശേഷം ആണ് ലിയോ മെസ്സി ക്ലബ്ബിനുവേണ്ടി സൈൻ ചെയ്യുന്നതും പ്രസന്റേഷനിൽ പങ്കെടുക്കുന്നതും. സൂപ്പർതാരമായ ലിയോ മെസ്സി തങ്ങളുടെ ക്ലബ്ബിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞ് മാധ്യമങ്ങളോട് സംസാരിച്ച ഇന്റർമിയാമിയുടെ ഡച്ച് ഗോൾകീപ്പർ നിക്ക് മാർസ്മാൻ അന്ന് നടത്തിയ പ്രസ്താവന ഇപ്പോൾ വിനയായിരിക്കുകയാണ്.

ലിയോ മെസ്സിയെ സ്വീകരിക്കാൻ ഇന്റർമി ക്ലബ്ബ് തയ്യാറെടുത്തിട്ടില്ലെന്നും തങ്ങളുടെ ഹോം മൈതാനത്ത് ആർക് എപ്പോൾ വേണമെങ്കിലും പിച്ചിൽ പ്രവേശിക്കാവുന്ന സംവിധാനമാണുള്ളതെന്നും നിക്ക് മാർസ്മാൻ പറഞ്ഞിരുന്നു. സ്റ്റേഡിയവും ആരാധകരും മൈതാനവും എല്ലാം ഉൾപ്പെടെ ഇന്റർമിയാമി ക്ലബ്ബ് അടിമുടി മാറ്റങ്ങൾ വരുത്തണമെന്നാണ് അന്ന് ഡച്ച് ഗോൾകീപ്പർ നിർദ്ദേശിച്ചത്.

ഇന്ന് ഇന്റർമിയാമി ക്ലബ്ബിന് വേണ്ടി നാലു മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ച ലിയോ മെസ്സി ഏഴ് ഗോളുകൾ ഉൾപ്പെടെ തകർപ്പൻ ഫോമിലാണ് അമേരിക്കൻ ക്ലബ്ബിന് വേണ്ടി കളിക്കുന്നത്. എന്നാൽ അന്ന് ലിയോ മെസ്സിയുടെ വരവിന് മുമ്പ് വിമർശനം രേഖപ്പെടുത്തിയ തങ്ങളുടെ ഡച്ച് ഗോൾകീപ്പറെ ക്ലബ്ബ് പുറത്താക്കിയതായി ഇന്റർമിയാമി അറിയിച്ചിട്ടുണ്ട്.

താരത്തിന്റെ കരാർ അവസാനിപ്പിച്ച ഇന്റർമിയാമി പുതിയ ഗോൾകീപ്പർക്ക് വേണ്ടിയുള്ള അന്വേഷണവും ആരംഭിച്ചു. 32 വയസ്സുകാരനായ നിക്ക് മാർസ്മാനെ സംബന്ധിച്ച് ലിയോ മെസ്സിക്കൊപ്പം കൂടുതൽ മത്സരങ്ങൾ കളിക്കാനുള്ള അവസരം കൂടിയാണ് ഇന്റർമിയാമി ക്ലബ്ബിന്റെ ഈ തീരുമാനത്തോടെ കൂടെ നഷ്ടപ്പെട്ടത്.