റയലിനെ തോൽപിച്ച ഐകോണിക് ഗോൾ വീണ്ടും നേടി ലിയോ മെസ്സി, അന്ന് ബാഴ്സലോണയിലും ഇന്ന് മിയാമി ജേഴ്സിയിലും | Lionel Messi

ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ അർജന്റീന സൂപ്പർ താരമായ ലിയോ മെസ്സിയുടെ അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർമിയാമിലേക്കുള്ള ട്രാൻസ്ഫർ നീക്കത്തിന് പിന്നാലെ ബാഴ്സലോണയുടെ മുൻ താരങ്ങളും ലിയോ മെസ്സിക്കൊപ്പം നിരവധി വർഷങ്ങൾ കളിച്ചു പരിചയമുള്ള സെർജിയോ ബുസ്കറ്റ്സ്, ജോർഡി ആൽബ എന്നിവർ കൂടി ഇന്റർമിയാമിയിൽ സൈൻ ചെയ്തിരുന്നു.

എഫ് സി ബാഴ്സലോണയിൽ ആവർത്തിച്ച അതേ കോമ്പിനേഷൻ ഇന്റർമിയാമിലും ലിയോ മെസ്സിക്കൊപ്പം ആവർത്തിക്കുകയാണ് ഈ സ്പാനിഷ് താരങ്ങൾ. കഴിഞ്ഞദിവസം നടന്ന ലീഗ് കപ്പ് മത്സരത്തിൽ എഫ്സി ഡലാസിനെ ആവേശകരമായ മത്സരത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച ഇന്റർമിയാമിക്ക് വേണ്ടി ലിയോ മെസ്സിയാണ് ഇരട്ട ഗോളുകൾ നേടിയത്.

ഈ മത്സരത്തിന്റെ ആറാം മിനിറ്റിൽ ജോർഡി ആൽബയുടെ അസിസ്റ്റിൽ നിന്നും ലിയോ മെസ്സി നേടുന്ന മനോഹരമായ ഗോൾ മെസ്സിയുടെ 500-മത്തെ ക്ലബ്ബ് ഗോളിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു. അല്പം വർഷങ്ങൾക്കു മുമ്പ് നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ ഇഞ്ചുറി ടൈമിൽ ലിയോ മെസ്സി ആൽബയുടെ അസിസ്റ്റിൽ നിന്നും നേടുന്ന വിജയ ഗോളിനെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു കഴിഞ്ഞദിവസം മെസ്സി നേടിയ ഗോൾ.

ജോർഡിആൽബ, സെർജിയോ ബുസ്ക്കറ്റ്സ് എന്നിവർക്ക് ഒപ്പം ഇന്റർമിയാമിൽ മികച്ച ഫോമിലാണ് ലിയോ മെസ്സി കളിക്കുന്നത്. നാലു മത്സരങ്ങളിൽ നിന്നും ഏഴും ഗോളുകളും ഒരു അസിസ്റ്റ് ഉൾപ്പെടെ രണ്ട് ഫ്രീകിക്ക് ഗോളുകൾ കൂടി തന്റെ പേരിൽ എഴുതി ചേർത്ത ലിയോ മെസ്സി ഇന്റർമിയാമിയെ വിജയങ്ങൾ നേടി കൊണ്ട് മുന്നോട്ടു നയിക്കുകയാണ്.