ഡി മരിയ ഡി മരിയ തന്നെ; അരങ്ങേറ്റ മത്സരത്തിൽ തന്നെ മാലാഖയുടെ കിടുക്കാച്ചി ഗോൾ; വീഡിയോ കാണാം

ഏയ്ഞ്ചൽ ഡി മരിയ, ഖത്തറും കോപ്പയും സ്വന്തമാക്കിയ അർജന്റീന ടീമിൽ സാക്ഷാൽ മെസ്സിക്കൊപ്പം കൂട്ടി വായിക്കേണ്ട പേരാണ് ഈ മാലാഖയുടേത്. പല ഇതിഹാസങ്ങളും പറഞ്ഞത് പോലെ മറഡോണയ്ക്കും മെസ്സിക്കും ശേഷം അർജന്റീയുടെ ഇതിഹാസം ഏയ്ഞ്ചൽ ഡി മരിയയാണെന്ന്. പ്രായം 35 ആയെങ്കിലും 25 ന്റെ ചുറുചുറുക്കോടെ മൈതാനത്ത് കളിക്കുന്ന താരമാണ് ഡി മരിയ.

റിയൽ മാഡ്രിഡിനും പിഎസ്ജിയ്ക്കും യുവന്റസിന് വേണ്ടി കളിച്ച ഡി മരിയയെ റാഞ്ചാൻ സൗദി വമ്പന്മാർ വലയെറിഞ്ഞെങ്കിലും യൂറോപ്പിൽ തന്നെ തുടരാനുള്ള അദ്ദേഹത്തിൻറെ തീരുമാനം ഫുട്ബാളിനോടുള്ള താരത്തിന്റെ ആവേശവും വ്യക്തമാക്കുന്നതാണ്. ലോകകിരീടവും കോപ്പയും നേടിയ അദ്ദേഹത്തിന് ഇനിയുള്ള കാലം സൗദിയിലെ ഭീമൻ പ്രതിഫലവും വാങ്ങി കളിയ്ക്ക് ശേഷമുള്ള കരിയർ ഒന്ന് കൂടി ഭദ്രമാക്കാമായിരുന്നു. എന്നാൽ അടുത്ത കോപ്പയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ഡി മരിയ യൂറോപ്പിൽ തന്നെ തുടരുകയായിരുന്നു.

13 വർഷങ്ങൾക്ക് ശേഷം തന്റെ യൂറോപ്പിലെ ആദ്യ ക്ലബായ ബെൻഫിക്കയിലേക്ക് മടങ്ങിയിരിക്കുകയാണ് താരം. തന്റെ പഴയ ക്ലബ്ബിലേക്ക് മടങ്ങിയെത്തിയ ഈ അർജന്റീന താരം തന്റെ അരങ്ങേറ്റവും അതിഗംഭീരമാക്കിയിട്ടുണ്ട്. ഫ്രണ്ട്‌ലി മത്സരത്തിൽ ബേസലിനെയാണ് ബെൻഫിക നേരിട്ടിരുന്നത്. മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ബെൻഫിക്ക വിജയിച്ചു.ഡി മരിയ ഈ മത്സരത്തിൽ ഇറങ്ങിയിരുന്നു എന്നത് മാത്രമല്ല ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടുകയായിരുന്നു. കരിയറിൽ ഇപ്പോഴും മികച്ച ഫോമിൽ പന്ത് തട്ടുന്ന താരത്തിന് തന്റെ ആഗ്രഹം പോലെ അടുത്ത കോപ്പയിലും അർജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങാം.

24ആം മിനുട്ടിലാണ് ഡി മരിയ ഗോൾ നേടിയത്.ബോക്സിലേക്ക് വന്ന പാസ് അദ്ദേഹം വേഗത്തിൽ ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീട് ഗോൺസാലോ റാമോസ്,ജുറാസക് എന്നിവർ ഓരോ ഗോളുകൾ വീതം നേടി. ഒരു അസിസ്റ്റ് ഡി മരിയയുടെ വകയായിരുന്നു