അർജന്റീന താരങ്ങളുടെ ട്രാൻസ്ഫർ അപ്ഡേഷൻ

ഖത്തറിൽ വെച്ച് നടന്ന 2022-ലെ ഫിഫ ലോകകപ്പ് ജേതാവായ അർജന്റീന ദേശീയ ഫുട്ബോൾ ടീമിലെ പ്രധാന താരങ്ങൾ ഉൾപ്പടെയുള്ള അർജന്റീനയിൽ നിന്നുമുള്ള ചില താരങ്ങളുടെ ഏറ്റവും ഒടുവിൽ വന്ന ട്രാൻസ്ഫർ അപ്ഡേറ്റുകൾ ലഭിച്ചിട്ടുണ്ട്.

അർജന്റീന ലീഗിൽ കളിക്കുന്ന അലൻ വരെല എന്ന യുവ താരത്തിനെ സ്വന്തമാക്കാൻ പോർച്ചുഗീസ് ലീഗിൽ കളിക്കുന്ന വമ്പൻമാരായ പോർട്ടോ രംഗത്തുള്ള വിവരം നമുക്ക് അറിയാവുന്നതാണ്. നിലവിൽ ലഭിക്കുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം ഈ അർജന്റീന താരത്തിനെ സ്വന്തമാക്കുന്നതിന് അരികിലാണ് പോർട്ടോ. നേരത്തെ നൽകിയ 9.5 മില്യൺ ഓഫറിനെ കൂടാതെ 1.8 മില്യൺ ബോണസ് കൂടി ഇപ്പോൾ പോർട്ടോ നൽകാമെന്ന് ഓഫറുണ്ട്.

അർജന്റീനയുടെ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസിന് തുർക്കിഷ് ലീഗിലെ വമ്പൻമാരായ ഗലടസറായ് ക്ലബ്ബിന്റെ ഓഫർ ഇപ്പോഴും ടേബിളിൽ ഉണ്ട്. പി എസ് ജി വിട്ട താരത്തിനെ കൈമാറുന്നത് സംബന്ധിച്ച് പി എസ് ജി യും തുർക്കിഷ് ക്ലബ്ബും തമ്മിൽ ധാരണയിലെത്തിയെന്നാണ് വിവരങ്ങൾ. അതേസമയം തന്റെ ഭാവിയെ കുറിച്ച് തീരുമാനം എടുക്കാൻ സൂപ്പർ താരം ഒരാഴ്ച സമയം ചോദിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്സ്പറിന്റെ താരമായ അർജന്റീന സൂപ്പർ താരം ജിയോവനി ലോ സെൽസോയെ ലോണടിസ്ഥാനത്തിൽ വാങ്ങാനുള്ള ഓപ്ഷൻ കൂടി ചേർത്ത് ഇറ്റാലിയൻ ക്ലബ്ബായ നാപോളി ടോട്ടനത്തിനോട് ചോദിച്ചിട്ടുണ്ട്, എന്നാൽ ലോണിൽ നൽകാമെന്നും ലോൺ കഴിയുന്ന സമയം താരത്തിനെ വാങ്ങുന്നത് നിർബന്ധമാണെന്നാണ് ടോട്ടനം മുന്നോട്ടു വെച്ച വ്യവസ്ഥ. എന്നാൽ ഈ സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ സാവിയുടെ ബാഴ്സലോണക്ക് താല്പര്യം ഉണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.