അർജന്റീന ട്രാൻസ്ഫർ വാർത്തകൾ: സിറ്റിയുടെ അർജന്റീന താരം ലാലിഗയിൽ കളിക്കും, മോന്റിയേൽ പ്രീമിയർ ലീഗിലേക്ക്

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ടീമിലെ പ്രധാന താരമായ ഗോൺസാലോ മോന്റിയേലിന്റെ ട്രാൻസ്ഫർ വാർത്തകളെ പിൻപറ്റിയാണ് അർജന്റീന ആരാധകർ, സ്പാനിഷ് ക്ലബ്ബായ സേവിയ്യയിൽ കളിക്കുന്ന അർജന്റീന ഡിഫെൻഡറേ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടീം രംഗത്തുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പോയിന്റ് ടേബിളിൽ നിലവിൽ പതിനൊന്നാം സ്ഥാനത്തുള്ള നോട്ടിംഗ്ഹാം ഫോറസ്റ്റ് ആണ് താരത്തിനു വേണ്ടി രംഗത്തുള്ളത്.

അർജന്റീനയിലെ പ്രധാന മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള അർജന്റീന താരത്തിന്റെ ട്രാൻസ്ഫർ 11 മില്യൻ യൂറോ ഡീലിൽ പൂർത്തിയായിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്താനാവുമെന്ന പ്രതീക്ഷയിൽ ആയിരിക്കും അർജന്റീന സൂപ്പർതാരം നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് കൂടുമാറുന്നത്. അർജന്റീനയിൽ നിന്നുമുള്ള നിരവധി സൂപ്പർ താരങ്ങളാണ് പ്രീമിയർ ലീഗിൽ പന്ത് തട്ടുന്നത്.

ബൾഗേറിയൻ ലീഗിലെ ക്ലബ്ബായ റോയൽ ആന്റവെർപ് ടീമിൽ നിന്നും യൂറോപ്പിലെ ടോപ്പ് ലീഗുകളിൽ ഒന്നിലേക്ക് കൂടു മാറാൻ ഒരുങ്ങുകയാണ് അർജന്റീനയുടെ യുവതാരമായ ഗാസ്റ്റൻ ആവിയ. 21 വയസ്സുകാരനായ താരം ഡച്ച് ലീഗിലെ വമ്പൻമാരായ അയാക്സിലേക്കാണ് കൂടുമാറാൻ ഒരുങ്ങുന്നത്. അർജന്റീനയിൽ നിന്നുമുള്ള പ്രധാന മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടുകൾ പ്രകാരം 12.5 മില്യൻ യൂറോയുടെ ഡീലിൽ ആയിരിക്കും യുവതാരം ഡച്ച് ലീഗിലേക്ക് എത്തുന്നത്.

അർജന്റീന ദേശീയ ടീമിലേക്ക് സ്ഥാനം നേടാനുള്ള പ്രധാന മാർഗവും ഈ യുവതാരത്തിന്റെ മുന്നിലുള്ളത് ലീഗിലെ വമ്പൻമാരായ അയാക്സ് ടീമിലൂടെ കളിച്ച് ശ്രദ്ധ നേടുക എന്നത് തന്നെയാണ്. യൂറോപ്പിലെ വമ്പൻമാരായ ക്ലബ്ബിനുവേണ്ടി കളിക്കുന്നതിൽ മതിയായ പ്രകടനം താരം കാഴ്ചവെക്കുകയാണെങ്കിൽ അർജന്റീന ദേശീയ ടീമിലേക്കുള്ള വാതിലുകൾ യുവ താരത്തിന് മുന്നിൽ തുറക്കപ്പെടും.

അർജന്റീനയിൽ നിന്നുമുള്ള 20 വയസ്സ് മാത്രം പ്രായമുള്ള ഡിഫൻസീവ് മിഡ്ഫീൽഡർ മാക്സിമോ പെർരോനോ ലാലിഗയിൽ കളിക്കുന്ന സ്പാനിഷ് ക്ലബ്ബായ ലാസ് പാൽമാസിൽ ലോൺ അടിസ്ഥാനത്തിൽ ജോയിൻ ചെയ്യാൻ ഒരുങ്ങുകയാണ്. പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിൽ ഈയിടെ സൈൻ ചെയ്ത് താരം ഒരു മത്സരം മാത്രമാണ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ നിലവിലെ ജേതാക്കൾക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഇപ്പോൾ സിറ്റിയിൽ നിന്നും സ്പാനിഷ് ക്ലബ്ബിലേക്ക് ലോണടിസ്ഥാനത്തിൽ അർജന്റീന താരത്തിനെ പറഞ്ഞയക്കാനാണ് ക്ലബ്ബ് തീരുമാനിച്ചത്.