കിരീടങ്ങൾ മാത്രമല്ല, ഫൈനൽ മത്സരങ്ങളിലും റെക്കോർഡ് പ്രകടനവുമായി മെസ്സി ആരാധകരെ അത്ഭുതപ്പെടുത്തുന്നു |Lionel Messi

അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർമിയാമിലേക്ക് കൂടുമാറിയതിനുശേഷം മേജർ സോക്കർ ലീഗിൽ കളിക്കുന്ന ടീമിനെ ലീഗ് കപ്പ് മത്സരങ്ങളിൽ വിജയത്തോടെ മുന്നോട്ട് നയിച്ച ലിയോ മെസ്സി ഒടുവിൽ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി കൂടി മിയാമിക്ക് വേണ്ടി നേടി. ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ട്രോഫികൾ നേടുന്ന താരമായി മാറാനും ലിയോ മെസ്സിയെ ലീഗ് കപ്പിന്റെ കിരീടം സഹായിച്ചു.

മിയാമി ജേഴ്സിയിലുള്ള ഏഴാം മത്സരത്തിലും തുടർച്ചയായി ഗോളുകൾ നേടിയ ലിയോ മെസ്സി ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിനോടുവിലാണ് എതിർ ടീമിനെ വീഴ്ത്തിക്കൊണ്ട് ഇന്റർ മിയാമിക്ക് വേണ്ടി കിരീടം നേടുന്നത്. ഫൈനൽ മത്സരത്തിൽ ഗോൾ അടിച്ച ലിയോ മെസ്സി തന്റെ പേരിൽ മറ്റൊരു നേട്ടവും കൂടി സ്വന്തമാക്കിയിട്ടുണ്ട്. കരിയറിൽ 48 ഫൈനൽ മത്സരങ്ങൾ കളിച്ച ലിയോ മെസ്സിയുടെ ഫൈനൽ മത്സരത്തിലെ 35-മത് ഗോളായിരുന്നു മിയാമി ജഴ്സിയിൽ പിറന്നത്.

കൂടാതെ 48 ഫൈനൽ മത്സരങ്ങളിൽ നിന്നും ലിയോ മെസ്സി നേടിയത് 50 ഗോൾ കോൺട്രിബ്യൂഷനാണ്. 35 ഗോളുകളും 15 അസിസ്റ്റുകളും ആണ് ലിയോ മെസ്സി ഇതുവരെ ഫൈനൽ മത്സരങ്ങളിൽ നിന്നും നേടിയിട്ടുള്ളത്. 44 കിരീടങ്ങൾ തന്റെ പേരിൽ സ്വന്തമാക്കിയ ലിയോ മെസ്സി തന്റെ ക്ലബ്ബ് കരിയറിൽ രണ്ടാം തവണയാണ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മത്സരം വിജയിക്കുന്നത്. മിയാമി ജേഴ്സിയിലൂടെയാണ് ലിയോ മെസ്സി ആദ്യമായി ക്ലബ്ബ് കരിയറിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം വിജയിക്കുന്നത്.

ലീഗ് കപ്പ് ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ മെസ്സി 10 ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്കോറർ പുരസ്കാരം സ്വന്തമാക്കി. തുടർച്ചയായ ഏഴു മത്സരങ്ങളിലും ഗോളടിച്ച് ടീമിനെ വിജയിപ്പിച്ച് കിരീടം നേടിയ മെസ്സി തന്നെയാണ് ലീഗ് കപ്പ് ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയത്. അമേരിക്കൻ ഫുട്ബോൾ കരിയറിൽ ലിയോ മെസിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കം തന്നെയാണ് ലീഗ് കപ്പ് ടൂർണമെന്റിലൂടെ ലഭിച്ചിട്ടുള്ളത്.