മെസ്സിയെ ഇനിയാരും തൊടില്ല, ഗ്രൗണ്ടിനുള്ളിൽ പോലും മെസ്സിയെ സംരക്ഷിക്കാൻ ബോഡിഗാർഡ്

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച് ഏഴു മത്സരങ്ങൾ പിന്നിടുമ്പോൾ എല്ലാം മത്സരങ്ങളിലും സ്കോർ ചെയ്തുകൊണ്ട് ടീമിനെ ലീഗ് കിരീടം നേടി കൊടുത്തിട്ടുണ്ട്. ഏഴു മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകൾ സ്കോർ ചെയ്ത ലിയോ മെസ്സി അസിസ്റ്റുകൾ ഉൾപ്പെടെ ടീമിനുവേണ്ടി നിർണായക സംഭാവനകളാണ് നൽകിയിട്ടുള്ളത്.

ലീഗ് കപ്പ്‌ ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനും ഏറ്റവും മികച്ച ടോപ് സ്കോറർക്കുള്ള പുരസ്കാരങ്ങൾ നേടിയ ലിയോ മെസ്സി തകർപ്പൻ ഫോമിലാണ് മിയാമി ജേഴ്സിയിൽ കളിക്കുന്നത്. ലിയോ മെസ്സിയുടെ ബോഡി ഗാർഡാണ് നിലവിൽ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മെസ്സി സഞ്ചരിക്കുന്നിടത്ത് എല്ലാം ബോഡിഗാർഡ് എത്തുന്നത് ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ട്. ലിയോ മെസ്സി മൈതാനത്തിൽ കളിക്കുമ്പോൾ പോലും മൈതാനത്തിനുള്ളിൽ മെസ്സിയുടെ ബോഡിഗാർഡ് ഉണ്ടാവും.

സ്റ്റേഡിയത്തിലെ സ്റ്റാൻഡുകളിൽ നിന്നും ലിയോ മെസ്സിയുടെ അടുത്തേക്ക് ഓടിവരുന്ന ആരാധകരെ തടുക്കുന്ന മെസ്സിയുടെ ബോഡിഗാർഡിന്റെ വീഡിയോകളും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിലെ വൈറൽ. ലിയോ മെസ്സി സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ മുതൽ മെസ്സിയുടെ ഒപ്പം നിൽക്കുന്ന ബോഡിഗാർഡ് മെസ്സി സ്റ്റേഡിയത്തിൽ നിന്നും ടീം ബസ്സിലേക്ക് എത്തുന്നതുവരെ ഒപ്പം ഉണ്ടാവും.

മൈതാനത്തിനുള്ളിലും ലിയോ മെസ്സിയെ ഒപ്പം പിന്തുടർന്നാണ് ബോഡിഗാർഡ് മെസ്സിയുടെ സുരക്ഷ ഉറപ്പാകുന്നത്. ആരാധകർക്കൊപ്പം ഫോട്ടോ എടുക്കാൻ നിൽക്കുന്ന ലിയോ മെസ്സിയുടെ ഒപ്പം തന്നെ താരത്തിന് സുരക്ഷ ഒരുക്കി ബോഡിഗാർഡ് ഉണ്ട്. ഇന്റർമിയാമി ജേഴ്സിയിലുള്ള ഓരോ മത്സരത്തിലും ലിയോ മെസ്സിയുടെ അടുത്തേക്ക് വരുന്ന ആരാധകരിൽ നിന്നും മെസ്സിക്ക് സുരക്ഷ നൽകുവാനും ഈ ബോഡിഗാർഡ് മുഴുവൻ സമയവും വളരെയധികം ശ്രദ്ധാലുവുമായാണ് മെസ്സിക്കൊപ്പമുള്ളത്. മിയാമിലുള്ള ജീവിതം ലിയോ മെസ്സി നന്നായി ആസ്വദിക്കുന്നുണ്ട് എന്ന് സൂപ്പർതാരം തന്നെ വെളിപ്പെടുത്തുന്നു.