ലിയോ മെസ്സി ഇന്റർ മിയാമിയിൽ പോയതിനെ കുറിച്ച് ആഴ്‌സനൽ പരിശീലകൻ പറയുന്നു..

എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരവും ഏഴ് തവണ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്‌കാരവും സ്വന്തമാക്കിയ ലിയോ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്കുള്ള കൂടുമാറ്റം ഏറെ പേരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു.

ലിയോ മെസ്സി മേജർ സോക്കർ ലീഗിൽ കളിക്കാൻ പോയതിനെ കുറിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ ആഴ്‌സനൽ ഫുട്ബോൾ ക്ലബ്ബിന്റെ പരിശീലകനായ മൈക്കൽ ആർട്ടെറ്റയോട് ചോദിച്ചപ്പോൾ അദ്ദേഹം ലിയോ മെസ്സിയെ കുറിച്ചും ഇന്റർ മിയാമിയിലേക്കുള്ള കൂടുമാറ്റത്തെ കുറിച്ചും സംസാരിച്ചു.

“എംഎൽഎസ് ലീഗിൽ വിപ്ലവം സൃഷ്ടിക്കാനും ലീഗിനെ തന്നെ മാറ്റാനും മെസ്സിയുടെ സാന്നിധ്യം സഹായിക്കും. മെസ്സിയുടെ സാന്നിധ്യവും മെസ്സി ഇതുവരെ ഫുട്ബോളിൽ എന്താണ് ചെയ്‌തത് എന്നെല്ലാം നമുക്ക് അറിയാം. ലോക ഫുട്‌ബോളിന് മെസ്സി എന്ന താരം എത്രത്തോളം പ്രധാനമാണ് എന്നും നമുക്ക് അറിയാവുന്ന കാര്യമാണ്.”

“ലിയോ മെസ്സി അമേരിക്കയിൽ ഉണ്ടാക്കാൻ പോകുന്ന സ്വാധീനം അസാധാരണമായിരിക്കും , മാത്രമല്ല അദ്ദേഹം അമേരിക്കൻ ലീഗിലേക്ക് വരാനുള്ള തീരുമാനമെടുത്തത് യുഎസ്എ രാജ്യത്തിന് അവിശ്വസനീയമായതാണെന്ന് ഞാൻ കരുതുന്നു.” – ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ റണ്ണർ അപ്പായ ആഴ്സനൽ ടീമിന്റെ പരിശീലകനായ മൈക്കൽ ആർടെറ്റ മാധ്യമങ്ങളോട് പറഞ്ഞു.

ലിയോ മെസ്സിയുടെ സൈങ് ഒഫീഷ്യൽ ആയി പൂർത്തിയാക്കിയ ഇന്റർ മിയാമി മെസ്സിയുടെ സഹതാരമായ സെർജിയോ ബുസ്കറ്റ്സിനെ കൂടി മെസ്സിക്കൊപ്പം ആരാധകർക്ക് മുന്നിൽ പ്രസന്റേഷൻ നടത്തിയിരുന്നു. ഇന്റർ മിയാമി ക്ലബ്ബിനൊപ്പം ആദ്യ പരിശീലനം തുടങ്ങിയ ലിയോ മെസ്സി അടുത്ത മത്സരത്തിൽ ഇന്റർ മിയാമിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.