ലിയോ മെസ്സിയെ വിടാതെ മിയാമി ആരാധകർ, സ്റ്റേഡിയത്തിൽ നിന്നും പോകാൻ താരം കഷ്ടപ്പെട്ടു..

എഫ്സി ബാഴ്സലോണയുടെയും പാരിസ് സെന്റ് ജർമയിന്റെയും മുൻ താരമായിരുന്ന അർജന്റീന നായകൻ ലിയോ മെസ്സി തന്റെ ഫുട്ബോൾ കരിയറിലെ പുതിയ അദ്ധ്യായം തുടങ്ങുവാൻ വേണ്ടിയാണ് അമേരിക്കയിലെ മേജർ സോകർ ലീഗിൽ കളിക്കുന്ന ക്ലബ്ബായ ഇന്റർ മിയാമിയുമായി സൈൻ ചെയ്തത്.

ലിയോ മെസ്സിയുടെ സൈനിങ്ങും പ്രസന്റേഷനും വളരെ ഗംഭീരമായി തന്നെയാണ് ഇന്റർ മിയാമി നടത്തിയത്. ലിയോ മെസ്സിക്കൊപ്പം എഫ്സി ബാഴ്സലോണയുമായി കരാർ അവസാനിച്ച് ഫ്രീ ഏജന്റായ സ്പാനിഷ് താരം സെർജിയോ ബുസ്കറ്റ്സിനെ കൂടി ഇന്റർ മിയാമി സൈൻ ചെയ്തിരുന്നു. മെസ്സിയുടെ ഒപ്പം തന്നെ പുതിയ താരമായി സെർജിയോ ബുസ്കറ്റ്സിനെയും ഇന്റർ മിയാമി പ്രസന്റേഷൻ നടത്തി.

ഇന്റർ മിയാമി ക്ലബിന് വേണ്ടി പ്രസന്റേഷന് തന്റെ ഫാമിലിയുമായി സ്റ്റേഡിയത്തിലേക്ക് കാറിലെത്തിയ ലിയോ മെസ്സി ബോഡി ഗാർഡുകളുടെ അകമ്പടിയോട് കൂടിയാണ് സ്റ്റേഡിയത്തിൽ പ്രവേശിച്ചത്. എന്നാൽ പ്രസന്റേഷൻ കഴിഞ്ഞ് തന്റെ കാറിൽ തിരികെ മടങ്ങുവാൻ ലിയോ മെസ്സി അൽപ്പം പ്രയാസം നേരിട്ടു. സ്റ്റേഡിയത്തിനു പുറത്ത് ലിയോ മെസ്സി മടങ്ങുമ്പോൾ കാണുവാൻ വേണ്ടി കാത്തിരുന്ന ഇന്റർ മിയാമി ആരാധകർ മെസ്സിയെ കണ്ടതോടെ ആവേശം കൂടി.

ലിയോ മെസ്സിയുടെ കാറിന് ചുറ്റും കൂടിയ ഇന്റർ മിയാമി ആരാധകർ അൽപ്പം സമയം മെസ്സിയുടെ കാറിനെ തടസ്സപ്പെടുത്തി. ഒടുവിൽ ലിയോ മെസ്സി തന്റെ കാറുമായി സ്റ്റേഡിയം വിട്ടുപോയി. ഇന്റർ മിയാമിയുടെ അടുത്ത മത്സരത്തിൽ ലിയോ മെസ്സി കളിക്കാൻ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്, സൂപ്പർ താരത്തിന്റെ അരങ്ങേറ്റ മത്സരം കാത്തിരിക്കുകയാണ് ആരാധകർ.