കോപ്പ അമേരിക്ക ഫൈനൽ ആവർത്തിക്കാൻ മറക്കാനയിൽ അർജന്റീന ബ്രസീലിനെതിരെ |Lionel Messi
നവംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ചരിത്രങ്ങളിൽ ഇടം നേടിയ മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെ നേരിടും.നിലവിലെ ലോകകപ്പ് ജേതാക്കൾ 2021 കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ആദ്യമായാണ് മറക്കാനാ സ്റ്റേഡിയത്തിൽ കളിക്കുന്നത്.
നവംബർ 21 ന് ആ സ്റ്റേഡിയത്തിൽ മത്സരം നടത്തുമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. അവസാനമായി കോപ്പ അമേരിക്ക ഫൈനലിൽ ഇരു ടീമുകളും മറക്കാനയിൽ ഏറ്റുമുട്ടിയപ്പോൾ വിജയം അർജന്റീനക്കൊപ്പം ആയിരുന്നു. ഡി മരിയ നേടിയ ഗോളിനായിരുന്നു അർജന്റീന വിജയിച്ചത്. ബ്രസീലിയൻ ഫുട്ബോൾ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് പറയുന്ന വാക്കുകൾ:
“ഇതുപോലൊരു മത്സരം ആതിഥേയത്വം വഹിക്കാൻ കഴിയുന്ന നിരവധി വേദികളിൽ നിന്നാണ് മറക്കാനയെ തിരഞ്ഞെടുത്തത്, ലോജിസ്റ്റിക്സ്, പരിശീലനം, യാത്രാ സാഹചര്യങ്ങൾ എന്നിവ കാരണം മാത്രമല്ല, ദേശീയ ടീമിനെ കൂടുതൽ അടുപ്പിക്കുകയെന്നത് ഞങ്ങളുടെ മാനേജ്മെന്റിന്റെ മുൻകരുതൽ കൂടിയാണ്. ബ്രസീലിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ആരാധകർക്ക് എത്തിപ്പെടാൻ കഴിയുന്ന രീതിയിൽ എന്ന നിലക്കാണ് മറക്കാനാ സ്റ്റേഡിയത്തിൽ ഈ ക്ലാസിക്കൽ മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
“ലോക ഫുട്ബോളിലെ ഏറ്റവും വലിയ ഡെർബികളിലൊന്ന് ആതിഥേയത്വം വഹിക്കാൻ ബ്രസീലിടക്കം ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിൽ നിന്ന് CBF-ന് ക്ഷണം ലഭിച്ചിട്ടുണ്ട്. നമുക്ക് ഇതിനകം ബ്രസീലിന്റെ വടക്ക്, മധ്യപടിഞ്ഞാറ്, തെക്കുകിഴക്ക് എന്നിവയിൽ ഇതിനകം ഒരോ മത്സരം മുണ്ടായിരുന്നു, ബ്രസീൽ ടീമിന്റെ മികച്ച പ്രകടനത്തിന് അനുയോജ്യമായ സാഹചര്യങ്ങളെ എല്ലായ്പ്പോഴും മാനിച്ചുകൊണ്ട് മത്സരം നടത്തേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റേഡിയം ഒരു മികച്ച ഫുട്ബോൾ മത്സരത്തിന് വേദിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
🚨Argentina will play Brazil at the Maracaná Stadium on November 21 in a World Cup qualifier!
— Roy Nemer (@RoyNemer) October 7, 2023
The World Cup champions will return to the Maracaná since winning the 2021 Copa America! 🇧🇷 🇦🇷 pic.twitter.com/sFp4J9Rqgo
ലാറ്റിൻ അമേരിക്ക ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ രണ്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടും വിജയിച്ച് ബ്രസീൽ, അർജന്റീന ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ്, ഈ സൂപ്പർ ക്ലാസിക് മത്സരത്തിനു മുൻപ് ഇരു ടീമുകൾക്കും മൂന്ന് യോഗ്യത മത്സരങ്ങൾ വീതമുണ്ട്. ബ്രസീലിന് എതിരാളികൾ വെന്വസേല,ഉറുഗ്വേ,കൊളംബിയ എന്നിവരാണ്. ഈ വരുന്ന വെള്ളിയാഴ്ച (ഒക്ടോബർ 13)പുലർച്ചെയാണ് ബ്രസീലിന്റെ വെന്വസെലക്കെതിരെയുള്ള മത്സരം.
സൂപ്പർ ക്ലാസിക് മത്സരത്തിനു മുൻപ് അർജന്റീനക്ക് എതിരാളികൾ പരാഗ്വെ,പെറു,ഉറുഗ്വ എന്നിവരാണ്. ലോകകപ്പ് നേടിയ അർജന്റീന അവസാനമായി തോൽവി അറിഞ്ഞത് ലോകകപ്പിലെ ആദ്യ റൗണ്ടിൽ സൗദിക്കെതിരെയാണ്.പിന്നീട് തുടർച്ചയായി 12 മത്സരങ്ങളും അർജന്റീന അറിഞ്ഞിട്ടില്ല.അർജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യത മത്സരം ഈ വരുന്ന വെള്ളിയാഴ്ച പരാഗ്വക്കെതിരെയാണ്.