
അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ നാളെ ലിയോ മെസ്സി വീണ്ടും മിയാമി ജേഴ്സിയിൽ |Lionel Messi
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി ഇല്ലാതെ മേജർ സോക്കർ ലീഗിലെ മത്സരത്തിൽ കളിക്കാൻ ഇറങ്ങിയ ഇന്റർ മിയാമി രണ്ടിനെതിരെ അഞ്ചു കോളുകൾക്ക് കഴിഞ്ഞ മത്സരത്തിൽ അറ്റ്ലാൻഡ യൂനൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു. അർജന്റീന ദേശീയ ടീമിനോടൊപ്പമുള്ള നാഷണൽ ഡ്യൂട്ടി കഴിഞ്ഞ് വന്ന ലിയോ മെസ്സിക്ക് വിശ്രമം നൽകിയതിനാലാണ് മിയാമി എവെ മത്സരത്തിൽ താരത്തിനെ ഉൾപ്പെടുത്താതിരുന്നത്.
എന്നാൽ മത്സരത്തിൽ വമ്പൻ സ്കോറിന് പരാജയം ഏറ്റുവാങ്ങിയ ഇന്റർമിയാമി ലീഗ് ടേബിളിൽ 27 മത്സരങ്ങളിൽ നിന്നും 28 പോയിന്റുമായി പതിനാലാം സ്ഥാനത്താണ്. 28 മത്സരങ്ങളിൽ നിന്നും ഇരുപത്തിരണ്ട് പോയിന്റ് മാത്രമുള്ള ടോറോന്റോയാണ് ഇന്റർമിയാമിക്ക് പിന്നിലുള്ള ഏകടീം. ഇന്ത്യൻ സമയം നാളെ പുലർച്ച അഞ്ചുമണിക്ക് നടക്കുന്ന ഇന്റർ മിയാമിയുടെ ഹോം മത്സരത്തിൽ ലിയോ മെസ്സി കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ലീഗിലെ അവസാന സ്ഥാനക്കാരായ ടോറോന്റോയോടാണ് ഇന്റർമിയാമി ഏറ്റുമുട്ടുന്നത്. അർജന്റീന ദേശീയ ടീമിനോടൊപ്പം ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള നാഷണൽ ഡ്യൂട്ടിയിൽ ലിയോ മെസ്സി ശേഷം രണ്ടു മത്സരങ്ങൾ കളിച്ച ഇന്റർമിയാമി ഒരു വിജയവും ഒരു തോൽവിയുമാണ് സ്വന്തമാക്കിയത്. ഇന്റർനാഷണൽ മത്സരങ്ങൾക്കുള്ള ബ്രേക്ക് കഴിഞ്ഞുവരുന്ന ലിയോ മെസ്സി നാളെ മിയാമി ജേഴ്‌സിയിൽ കളിച്ചേക്കും.
LEO MESSI IS BACK IN TRAINING WITH INTER MIAMI!
— Sara
Football. Is. Backpic.twitter.com/2Am8NNSj9k
(@SaraFCBi) September 19, 2023
മേജർ സോക്കർ ലീഗിന്റെ പോയിന്റ് ടേബിളിലെ ആദ്യ സ്ഥാനങ്ങളിൽ എത്താനാണ് ഇന്റർമിയാമിയും ലിയോ മെസ്സിയും ലക്ഷ്യമാക്കുന്നത്. സീസണിന്റെ തുടക്കത്തിൽ ലീഗ് കപ്പ് ട്രോഫി നേടിത്തുടങ്ങിയ മിയാമി ലിയോ മെസ്സിയുടെയൊപ്പം എം എൽ എസ് ലീഗിന്റെ കിരീടം കൂടി ഉയർത്താൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ലിയോ മെസ്സി വരുന്നതിനു മുമ്പ് തുടർച്ചയായ മത്സരങ്ങൾ പരാജയപ്പെട്ട മിയാമി പോയന്റ് ടേബിളിൽ പിന്നിലാണ്.
Lionel Messi and Inter Miami vs. Toronto FC kick off times:
— Roy Nemer (@RoyNemer) September 19, 2023
Wednesday:4:30 pm Pacific
7:30 pm Eastern
8:30 pm
11:30 pm
Thursday:12:30 am
1:30 am
2:30 am
3:30 am
4:00 am
4:30 am
5:00 am
5:15 am
5:30 am
6:30 am… pic.twitter.com/c2eRNJDwAB