മെസ്സി കരാർ പുതുക്കില്ല എന്ന് തീരുമാനിക്കാനുണ്ടാ കാരണങ്ങൾ
കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കുന്നില്ല എന്നാണ് റിപ്പോർട്ട്, മുൻപ് ഒരു വർഷത്തേക്ക് പുതുക്കുമെന്ന തീരുമാനത്തിൽ നിന്നും താരം പുറകോട്ടു പോയിട്ടുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഫ്രീ ഏജന്റായി മാറി മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് ജെറാർഡ് റോമെറോ റിപ്പോർട്ടു ചെയ്യുന്നത്. അതേസമയം താരം ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന് അതിനർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസി പിഎസ്ജി കരാർ പുതുക്കുന്നതിന് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. ബാഴ്സലോണ താരത്തിനായി ഓഫർ നൽകാത്ത സാഹചര്യത്തിൽ ഫ്രാൻസിൽ തന്നെ മെസി തുടരുമെന്ന് ഏവരും ഉറപ്പിക്കുകയും ചെയ്ത സമയത്താണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. എന്താണ് മെസിയുടെ തീരുമാനത്തിന് പിന്നിലുള്ള കാരണമെന്ന് ആരാധകർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ഖത്തർ 2022 ലോകകപ്പിൽ ഫ്രാൻസിനെതിരെ വിജയം നേടിയതിനു പിന്നാലെയാണ് ലയണൽ മെസിയുടെ തീരുമാനത്തിൽ മാറ്റമുണ്ടായത്. അർജന്റീന വിജയം നേടിയതോടെ ഫ്രാൻസിലെ ആരാധകർക്ക് ലയണൽ മെസിയോട് അകൽച്ചയുണ്ട്. ഇനി കരിയറിലൊന്നും നേടാൻ ബാക്കിയില്ലാത്തതിനാൽ തന്നെ ബാക്കിയുള്ള കാലം സന്തോഷത്തോടെ കളിക്കാനാണ് മെസി ആഗ്രഹിക്കുന്നത്. പിഎസ്ജി ആരാധകരുമായി അഭിപ്രായവ്യത്യാസം അതിനെ ബാധിച്ചേക്കാം. ശിഷ്ടകാലം കളിക്കുന്ന ഫുട്ബോൾ ആസ്വദിച്ച് കളിക്കാൻ തന്നെയാണ് താരത്തിന്റെ തീരുമാനം.
(🌕) The relationship between Messi’s camp and Laporta is not good. Messi loves Barcelona, but the absolute difference is the board in the club. The relationship between the parties didn’t end in the best way. @gastonedul @TyCSports 📺🔵🔴🇪🇸 pic.twitter.com/XC7OXsgqS9
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 23, 2023
കെയ്ലിയൻ എംബാപ്പെക്ക് പാരിസ് നൽകുന്ന അമിതമായ സംരക്ഷണവും ലയണൽ മെസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. പിഎസ്ജിയിലെ അർജന്റീന താരങ്ങളായ ലിയാർനാഡോ പരഡെസ്,എയ്ഞ്ചൽ ഡി മരിയ എന്നിവർ ക്ലബ് വിടാൻ കാരണം കെയ്ലിയൻ എംബാപ്പയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പുറമെ മെസിയുടെ ഉറ്റസുഹൃത്തായ നെയ്മർ ജൂനിയർ ക്ലബ് വിടാണെമന്നും എംബാപ്പക്കുണ്ടെന്ന് വാർത്തകളുണ്ട്. ഇതും മെസിയുടെ തീരുമാനത്തിന് കാരണമായിട്ടുണ്ടാകാം.
ലിയോൺ താരമായ ടാഗ്ലിയാഫിക്കോക്ക് ക്ലബ്ബ് ഫ്രാൻസിലെ ആരാധകർക്ക് മുൻപിൽ തന്നെ ലോകകപ്പ് വിജയിച്ചതിൽ സ്വീകരണം നൽകിയിരുന്നു, അത്രയും പോലും പരിഗണന മെസ്സിക്ക് പി എസ് ജി നൽകുന്നില്ലേ എന്ന് സ്വാഭാവികമായും ചിന്തിക്കുന്നവരും ഉണ്ട്, ഇതൊക്കെ ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം പിഎസ്ജിയുമായി കരാർ പുതുക്കുന്നതിൽ പിന്നോട്ട് അടുപ്പിച്ചിട്ടുണ്ടാവാം.
പിഎസ്ജി ആരാധകരുമായുള്ള അഭിപ്രായവ്യത്യാസവും കൊണ്ട് പിഎസ്ജിയിൽ തുടരാൻ ലയണൽ മെസി ആഗ്രഹിക്കുന്നില്ല. ലോകകപ്പ് വിജയം നേടി കരിയർ തന്നെ പൂർണതയിലെത്തിച്ച ലയണൽ മെസിക്ക് തണുപ്പൻ സ്വീകരണമാണ് പിഎസ്ജി നൽകിയത്. ഫ്രാൻസിലെ ആരാധകർക്ക് തന്നോടുള്ള അകൽച്ച കുറയാൻ സമയമെടുക്കും എന്നതിനാൽ തന്നെ അതിനേക്കാൾ നല്ലത് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുകയാണെന്ന് ലയണൽ മെസി കരുതുന്നുണ്ടാകാം.