മശെരാനോക്ക്‌ കീഴിൽ നാണംകെട്ട് അർജന്റീന,തൊപ്പി തെറിക്കുമോ?

അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ നടന്ന അവസാന മത്സരത്തിൽ അർജന്റീനക്ക്‌ തങ്ങളുടെ ബദ്ധവൈരികളായ ബ്രസീലിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെട്ടിരുന്നത്. ആ തോൽവിയോടെ അർജന്റീനയുടെ മുന്നോട്ടുള്ള സാധ്യതകൾ ഏതാണ്ട് അവസാനിക്കുകയും ചെയ്തിരുന്നു.

ആദ്യ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ പരാഗ്വയായിരുന്നു.മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെട്ടിരുന്നത്.ഇതോടെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട അർജന്റീന നിലവിൽ നാലാം സ്ഥാനത്താണ്.ഇനി കൊളംബിയ,പെറു എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. ഇവരെ പരാജയപ്പെടുത്തിയാൽ കൂടിയും അർജന്റീനയുടെ സാധ്യതകൾ മറ്റുള്ളവരെ അപേക്ഷിച്ചാണ് ഇരിക്കുന്നത്.

2021 മുതലാണ് അർജന്റീനയുടെ അണ്ടർ 20 പരിശീലകസ്ഥാനത്തേക്ക് മശെരാനോ എത്തുന്നത്.പക്ഷേ പല നാണക്കേടിന്റെ കണക്കുകളും ഇപ്പോൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. അർജന്റീനയുടെ അണ്ടർ 20 ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഇദ്ദേഹത്തിന് കീഴിലാണ് വഴങ്ങേണ്ടി വന്നിട്ടുള്ളത്. രണ്ടിനെതിരെ ആറു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ അണ്ടർ 20 ടീം ഫ്രാൻസിന്റെ അണ്ടർ 20 ടീമിനോട് പരാജയപ്പെട്ടത്.

മാത്രമല്ല കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ അർജന്റീനക്ക്‌ ഇത് ആദ്യമായി കൊണ്ടാണ് ഇത്രയും മോശപ്പെട്ട ഒരു തുടക്കം ലഭിക്കുന്നത്. അതായത് ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് പരമാവധി നേടാൻ കഴിയാവുന്ന പോയിന്റ് ആറാണ്. എന്നാൽ ഈ 6 പോയിന്റുകളിൽ ഒരു പോയിന്റ് പോലും നേടാൻ അർജന്റീനക്ക് സാധിച്ചിട്ടില്ല. മാത്രമല്ല അർജന്റീനയുടെ അണ്ടർ 20 ടീം 40 വർഷത്തിനിടെ ബ്രസീലിനോട് വഴങ്ങുന്ന ഏറ്റവും വലിയ തോൽവിയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അർജന്റീന ബ്രസീലിനോട് പരാജയപ്പെട്ടത്.

ഈ കണക്കുകൾ ഒക്കെ തന്നെയും പിറന്നിരിക്കുന്നത് മശെരാനോയുടെ കീഴിലാണ്. പ്രധാനപ്പെട്ട ചില താരങ്ങളുടെ പരിക്കുകൾ ചൂണ്ടിക്കാണിക്കാമെങ്കിലും അതൊന്നും തോൽവിക്കുള്ള ഒഴിവ് കഴിവല്ല. അതുകൊണ്ടുതന്നെ മശെരാനോയുടെ പരിശീലക ഭാവി ഇപ്പോൾ തുലാസിലാണ്.അർജന്റീന അണ്ടർ 20 ടീമിനെ മികച്ച റിസൾട്ട് ഉണ്ടാക്കാൻ സാധിക്കുന്നില്ലെങ്കിൽ ഈ അർജന്റൈൻ ഇതിഹാസത്തിന് തന്റെ സ്ഥാനം നഷ്ടമായേക്കും.