ട്രാൻസ്ഫർ റൗണ്ടപ്പ്: പിഎസ്ജിക്ക്‌ സന്തോഷവാർത്ത, വീണ്ടും ഒരു താരത്തെ കൂടി എത്തിക്കാൻ ചെൽസി

ലോക ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഫർ റൂമറുകളും വാർത്തകളും നമുക്ക് പരിശോധിക്കാം.ആദ്യമായി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുമായി ബന്ധപ്പെട്ടതാണ്. നിരവധി താരങ്ങളെ സൈൻ ചെയ്യാൻ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സാധിച്ചിരുന്നു.പക്ഷേ അതുകൊണ്ടൊന്നും ചെൽസി നിർത്താൻ ഉദ്ദേശിക്കുന്നില്ല.മറ്റൊരു താരത്തെ കൂടി അവർ ലക്ഷ്യം വച്ചിട്ടുണ്ട്.

ഒളിമ്പിക് ലിയോണിന്റെ മാലോ ഗുസ്തോക്ക്‌ വേണ്ടിയാണ് ചെൽസി ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന് വേണ്ടി ഒരു ഓപ്പണിംഗ് ചെൽസി നൽകിയിരുന്നുവെങ്കിലും അത് ലിയോൺ റിജക്ട് ചെയ്യുകയായിരുന്നു. പക്ഷേ ഈ റൈറ്റ് ബാക്ക് താരത്തെ വിട്ടു നൽകാൻ ചെൽസി ഉദ്ദേശിക്കുന്നില്ല. താരവുമായി പേഴ്സണൽ ടെംസിൽ എത്താൻ ചെൽസിക്ക്‌ കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മൊറോക്കോക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് സെലിം അമല്ലാഹ്. താരത്തിന് വേണ്ടി ഇപ്പോൾ ലാലിഗ ക്ലബ്ബ് ആയ റയൽ വല്ലഡോലിഡ് ശ്രമിക്കുന്നുണ്ട്.ഉടൻതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡ് തങ്ങളുടെ മിഡ്ഫീൽഡ് ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്.യുവന്റസിന്റെ വെസ്റ്റേൺ മക്കെന്നിക്ക് വേണ്ടി അവർ ശ്രമങ്ങൾ നടത്തുന്നുണ്ട്. മാത്രമല്ല മൊറോക്കോയുടെ സൂപ്പർതാരമായ ഒനാഹിയെയും അവർ പരിഗണിക്കുന്നുണ്ട്.

പിഎസ്ജി കഴിഞ്ഞ സമ്മറിൽ തന്നെ ടീമിലേക്ക് എത്തിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട താരമാണ് മിലാൻ സ്ക്രിനിയർ.അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു സന്തോഷവാർത്ത ഇപ്പോൾ പിഎസ്ജിയെ തേടി എത്തിയിട്ടുണ്ട്. അദ്ദേഹം ഇന്റർമിലാനുമായി കരാർ പുതുക്കുന്നില്ല എന്നുള്ളത് അദ്ദേഹത്തിന്റെ ഏജന്റ് തന്നെ ഇപ്പോൾ തുറന്നു പറഞ്ഞു കഴിഞ്ഞു.ഇനി വരുന്ന സമ്മറിൽ അദ്ദേഹത്തെ സൈൻ ചെയ്യുക എന്ന കടമ്പ മാത്രമാണ് പിഎസ്ജിക്ക്‌ മുന്നിലുള്ളത്.

പോർച്ചുഗലിന്റെ പരിശീലകനായിരുന്ന ഫെർണാണ്ടൊ സാന്റോസിന് വേൾഡ് കപ്പിന് ശേഷം സ്ഥാനം നഷ്ടമായിരുന്നു.ഇപ്പോൾ അദ്ദേഹം പോളണ്ടിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുകയാണ്. ഉടൻതന്നെ ഈ വിഷയത്തിൽ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് പുറത്തേക്ക് വന്നേക്കും. 2026 വരെയുള്ള ഒരു കരാറിലായിരിക്കും സാൻഡോസ് ഒപ്പുവെക്കുക.

എസി മിലാന്റെ ഫ്രഞ്ച് സൂപ്പർ താരമായ ഒലിവർ ജിറൂദ് ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നില്ല.അദ്ദേഹം തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളത്. മാത്രമല്ല കരാർ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം ഉള്ളത്.എസി മിലാനിൽ മികച്ച ഫോമിൽ കളിക്കാൻ ഈ ഫ്രഞ്ച് താരത്തിന് സാധിക്കുന്നുണ്ട്.